തെക്കേമാണിയാട്ടെ കാര്‍ത്യായനിയുടെ റേഷൻ കാർഡ് അടിയന്തിരമായി ബിപിഎൽ വിഭാഗത്തിലേക്ക് മാറ്റണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കാസർകോട് ജില്ലാ കളക്ടറും ജില്ലാ സപ്ലൈ ഓഫീസറും ഇതിനാവശ്യമായ നടപടികൾ എത്രയും വേഗം  സ്വീകരിച്ച്  15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു.

കാസർകോട്: തെക്കേമാണിയാട്ടെ കാര്‍ത്യായനിയുടെ റേഷൻ കാർഡ് അടിയന്തിരമായി ബിപിഎൽ വിഭാഗത്തിലേക്ക് മാറ്റണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കാസർകോട് ജില്ലാ കളക്ടറും ജില്ലാ സപ്ലൈ ഓഫീസറും ഇതിനാവശ്യമായ നടപടികൾ എത്രയും വേഗം സ്വീകരിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി. തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് ജീവിക്കുന്ന വയോധിക റേഷൻ കാർഡ് ബിപിഎൽ ആക്കി ലഭിക്കാനായി ഓഫീസുകൾ കയറിയിറങ്ങിയിട്ടും അധികൃതർ കനിയാത്തതിനെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഇന്നാണ് വാർത്ത നൽകിയത്.

റേഷന്‍ കാര്‍ഡ് ബിപിഎല്‍ ആക്കി മാറ്റി ലഭിക്കാനായി കാസര്‍കോട് പിലിക്കോട് തെക്കേമാണിയാട്ടെ കാര്‍ത്യായനി ഓഫീസുകള്‍ കയറി ഇറങ്ങാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായിരുന്നു. പക്ഷേ ഇതുവരേയും അധികൃതര്‍ ഈ വയോധികയോട് കനിവ് കാണിച്ചില്ല. എഴുപത്തഞ്ചാം വയസിലും കഠിനാദ്ധ്യാനം ചെയ്യുന്ന തെക്കേമാണിയാട്ടെ കാര്‍ത്യായനി തൊഴിലുറപ്പ് ജോലിയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിലാണ് കുടുംബം പുലർത്തിയത്.

ഭര്‍ത്താവ് അമ്പു നേരത്തെ മരിച്ചു. മകള്‍ക്ക് അര്‍ബുദമായിരുന്നു. മകളും മരിച്ചു. ഇതോടെ മകളുടെ രണ്ട് കുട്ടികളുടെ സംരക്ഷണം കാര്‍ത്യായനിക്ക് ഏറ്റെടുക്കേണ്ടി വന്നു. വരുമാനം നിലച്ച് കുടുംബം ബുദ്ധിമുട്ടിലായതോടെയാണ് റേഷന്‍ കാര്‍ഡ് ബിപിഎല്‍ ആക്കി മാറ്റി ലഭിക്കാന്‍ കാര്‍ത്യായനി ഓഫീസുകള്‍ കയറി ഇറങ്ങാന്‍ തുടങ്ങിയത്. ചുവപ്പ് നാടയുടെ കുരുക്കഴിക്കാനുള്ള ഓട്ടത്തില്‍ ഈ വയോധിക തളര്‍‍ന്നു.

പഞ്ചായത്ത് മെമ്പര്‍ അടക്കമുള്ളവര്‍ കാര്‍ത്യായനിക്ക് വേണ്ടി അധികൃതരെ സമീപിച്ചെങ്കിലും കനിഞ്ഞില്ല. പാവപ്പെട്ട ഒരമ്മയാണ് ഈ എഴുപ്പത്തഞ്ചാം വയസിലും ബിപിഎല്‍ റേഷന്‍ കാര്‍ഡ് ലഭിക്കാനായി അലയുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് പുറം ലോകത്തെ അറിയിച്ചു. . ഓഫീസുകള്‍ കയറി ഇറങ്ങി മടുത്ത നിരാശയില്‍ പ്രതീക്ഷകള്‍ അസ്മതിച്ച് കഴിഞ്ഞിരുന്നു ഒരു കുടുംബത്തിന് കൂടി വെളിച്ചമാവുകയാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത. 

ബൈക്ക് മോടി കൂട്ടിയാല്‍ ഖജനാവ് ഉഷാറാകും; രൂപം മാറ്റിയ ബൈക്കിന് പിഴയിട്ടത് 17000 രൂപ

മലപ്പുറം: ഇഷ്ടത്തിനനുസരിച്ച് ഇരുചക്രവാഹനത്തിന് (Two wheeler) മോടികൂട്ടി നിരത്തുകളില്‍ പായുന്ന ഫ്രീക്കന്മാര്‍ സൂക്ഷിക്കുക. ബൈക്ക് മോടി കൂട്ടിയാല്‍ ഖജനാവ് (Treasury) ഉഷാറാകും. കഴിഞ്ഞ ദിവസം രൂപം മാറ്റിയ ബൈക്കിന് അധികൃതര്‍ പിഴയിട്ടത് നൂറും അഞ്ഞൂറുമല്ല, 17000 രൂപ!. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് (Motor vehicle department) വിഭാഗത്തിന്റെയാണ് ഈ എട്ടിന്റെ പണി. നിരത്തില്‍ ചീറിപ്പാഞ്ഞ ബൈക്ക് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത് 17,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. ണ്ടത്താണി സ്വദേശിക്കാണ് പണി കിട്ടിയത്. പിഴ ഈടാക്കിയതിന് പുറമെ വാഹനത്തിന്റെ എക്സ്ട്രാ ഫിറ്റിംഗ്സ് സ്വന്തം ചെലവില്‍ നീക്കി നമ്പര്‍ ബോര്‍ഡ് പ്രവേശിപ്പിച്ചതിന് ശേഷമാണ് വാഹനം വിട്ടുകൊടുത്തത്. 

ദേശീയപാതയില്‍ യു. സിറ്റി, തലപ്പാറ, കക്കാട്, പൂക്കിപറമ്പ്, കോട്ടക്കല്‍ മേഖല കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. ജില്ലാ എന്‍ഫോഴ്സ്മെന്റ് ആര്‍ ടി ഒ. കെ കെ സുരേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം എം വി ഐമാരായ സജി തോമസ്, വിജീഷ് വാലേരി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.