ദില്ലി: അന്തർദേശീയ വനിതാദിനത്തിൽ മലയാളിയായ കർത്ത്യായാനിയമ്മ ഉൾപ്പെടെ 16 പേർക്ക് നാരീശക്തി പുരസ്കാരം നൽകി രാജ്യത്തിന്റെ ആദരം. ദില്ലിയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ്  പുരസ്കാരവിതരണം നടത്തിയത്.
 പുരസ്കാര ജേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംവദിച്ചു

വേദിയില്‍ മലയാളിക്ക് അഭിമാനമായി കാർത്ത്യായാനിയമ്മ മാറി. 104 മത്തെ വയസ്സിലും കായികതാരമായ മാൻ കൗർ, വ്യോമസേനയുടെ ആദ്യ വനിതാ പൈലറ്റുമാ‍ർ ഉൾപ്പടെ16 സ്ത്രീകൾക്കാണ് രാജ്യം നാരീശക്തി  പുരസ്കാരം നൽകി ആദരിച്ചത്. . 96ാം വയസ്സിൽ പഠനത്തിനെത്തി സാക്ഷരതാ പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയതാണ് കർത്ത്യയാനിയമ്മയെ  പുരസ്കാരത്തിന് അർഹയാക്കിയത്.

 

കാർത്ത്യയാനി അമ്മക്കൊപ്പം കേരളത്തിൽ നിന്ന അവാർഡ് നേടിയ ഭഗീരഥിയമ്മക്ക് ആരോഗ്യപ്രശ്നങ്ങൾ കൊണ്ട്   പുരസ്കാരചടങ്ങിന് എത്തിയില്ല. ചടങ്ങിൽ രാഷ്ട്രപതിക്കൊപ്പം കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, നി‍ർമ്മല സീതാരാമൻ
എന്നിവരും പങ്കെടുത്തു. നേരത്തെ പ്രഖ്യാപിച്ച പോലെ തന്നെ പ്രധാനമന്ത്രിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളും വനിതകൾക്കായി
മാറ്റിവച്ചു  SHE INSPIRES US എന്ന ഹാഷ് ടാഗിൽ വിവിധ മേഖകളിൽ സേവനം നടത്തുന്ന ഏഴ് വനിതകളുടെ കഥകൾ പ്രധാനമന്ത്രിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ നൽകി