കൊല്ലം കരുനാഗപ്പള്ളിയിൽ മഫ്തിയിൽ പ്രതിയെ പിടികൂടാനെത്തിയ പോലീസുകാർക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ കാപ്പ പ്രതിയെയും കൂട്ടിയാണ് അടൂരിലെ പോലീസ് സംഘം പ്രതിയെ പിടികൂടാൻ പോയതെന്ന് രഹസ്യാന്വേഷണ വിഭാഗം

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ മഫ്തിയിൽ പ്രതിയെ പിടികൂടാനെത്തിയ പോലീസുകാർക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ കാപ്പ പ്രതിയെയും കൂട്ടിയാണ് അടൂരിലെ പോലീസ് സംഘം പ്രതിയെ പിടികൂടാൻ പോയതെന്ന് രഹസ്യാന്വേഷണ വിഭാഗം. ഇതുമായി ബന്ധപ്പെട്ട് പത്തനംതിട്ട എസ്പിക്ക് റിപ്പോർട്ട് നൽകി. എസ്ഐക്കും പോലീസുകാരനും ഒപ്പം ഉണ്ടായിരുന്നത് കാപ്പ പ്രതിയായിരുന്നു. അടൂർ എസ്എച്ച്ഒ ജിനുവിനെയും സംഘത്തെയുമാണ് സ്ത്രീകൾ അടങ്ങുന്ന സംഘം ആക്രമിച്ചത്. അടൂർ സ്റ്റേഷനിലെ വധശ്രമ കേസുമായി കേസുമായി ബന്ധപ്പെട്ടാണ് പൊലീസ് സംഘം എത്തിയത്. പൊലീസ് നടപടി തടഞ്ഞതോടെ ആയിരുന്നു കൈയ്യാങ്കളി. പൊലീസിനെ ആക്രമിച്ചതിന് 4 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതേ സമയം സ്ത്രീകളെ പൊലീസ് മർദ്ദിച്ചെന്നും ആക്ഷേപമുണ്ട്. വനിതാ പൊലീസിന്‍റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. ക്രിമിനൽ കേസ് പ്രതിക്കൊപ്പമാണ് അടൂർ പൊലീസ് എത്തിയതെന്നും ആരോപണമുണ്ട്. കരുനാഗപ്പള്ളി പൊലീസിനെ അറിയിക്കാതെ ആയിരുന്നു അടൂർ പൊലീസിന്‍റെ നടപടി.