Asianet News MalayalamAsianet News Malayalam

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; നിക്ഷേപകർക്ക് തുക തിരിച്ചുനൽകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ

കേരളാ ബാങ്കിൽ നിന്നടക്കം വായ്പ സ്വീകരിച്ച് നിക്ഷേപകർക്ക് പണം തിരിച്ചുനൽകുമെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. സഹകരണ വകുപ്പ്  മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതാധികാര സമിതി ചേർന്ന് പരിഹാര മാർഗ്ഗങ്ങൾ ചർച്ച ചെയ്തുവെന്നും സർക്കാർ കോടതിയെ അറിയിച്ചു.

karuvannoor bank fraud,government says  in high court will return amount to investors
Author
Kochi, First Published Aug 10, 2022, 3:38 PM IST

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് തുക തിരിച്ചുനൽകുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. കേരളാ ബാങ്കിൽ നിന്നടക്കം വായ്പ സ്വീകരിച്ച് നിക്ഷേപകർക്ക് പണം തിരിച്ചുനൽകുമെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. സഹകരണ വകുപ്പ്  മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതാധികാര സമിതി ചേർന്ന് പരിഹാര മാർഗ്ഗങ്ങൾ ചർച്ച ചെയ്തുവെന്നും സർക്കാർ കോടതിയെ അറിയിച്ചു.

നിക്ഷേപകർക്ക് തുക തിരിച്ചു നൽകുന്നതിൽ കൃത്യമായ നടപടിക്രമങ്ങളെന്തെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. നിക്ഷേപകരുടെയു൦ ബാങ്കിന് പണം നൽകാൻ ഉള്ളവരുടെയു൦ വിവിധ ഹ൪ജികളാണ് ജസ്റ്റിസ് ടി ആ൪ രവി പരിഗണിച്ചത്. സഹകരണ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗ൦ ചേർന്നുവെന്നും പ്രതിസന്ധി പരിഹരിക്കാൻ 400 കോടി രൂപ വേണമെന്ന് യോഗം വിലയിരുത്തിയെന്നും സർക്കാർ കോടതിയെ അറിയിച്ചു. പണം തിരിച്ച് കിട്ടാനുള്ള മാർഗങ്ങൾ പുനഃസ്ഥാപിക്കാനു൦, നിക്ഷേപ തുക മുഴുവനും തിരിച്ച് നൽകാനും യോഗ൦ തീരുമാനിച്ചവെന്നും സർക്കാർ കോടതിയെ അറിയിച്ചു. പണം അത്യാവശ്യമുള്ളവ൪ ബാങ്കിനോട് രേഖാമൂലം ആവശ്യപ്പെടണമെന്നും അത്യാവശ്യക്കാ൪ക്ക് പണം നൽകിയതിന്‍റെ രേഖകൾ ഹാജരാക്കണമെന്നു൦ കോടതി നിര്‍ദ്ദേശിച്ചു. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കു൦. രണ്ടാഴ്ചയ്ക്ക് ശേഷ൦ കേസ് പരിഗണിക്കുമ്പോൾ എത്ര പണം തിരികെ എത്തിയെന്നും ചിലവ് എത്ര എന്നതും കോടതിയെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Also Read: കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ഒരാൾക്ക് കൂടി പണം തിരികെ കിട്ടി; 5 ലക്ഷത്തിന്റെ ചെക്ക് മന്ത്രി നേരിട്ടെത്തി കൈമാറി

ഒരു വർഷം മുൻപ് 2021 ജൂലൈ 14 ലാണ് കരുവന്നൂർ എന്ന കൊച്ചു ഗ്രാമത്തിൽ നിന്ന് ഞെട്ടിക്കുന്ന തട്ടിപ്പ് വാർത്ത പുറത്തുവന്നത്. നീണ്ട പ്രവാസ ജീവിതത്തിൽ നിന്ന് മിച്ചം പിടിച്ച പണം, സർവീസിൽ നിന്ന് വിരമിച്ചവരുടെ പെൻഷൻ തുക, മകളുടെ കല്യാണം, വിദ്യാഭ്യാസം അങ്ങനെ പല ആവശ്യങ്ങൾക്കായി ബാങ്കിൽ നിരവധി പേർ നിക്ഷേപിച്ച 312 കോടിയിലധികം രൂപയാണ് തട്ടിയെടുത്തത്. ജീവനക്കാരും ഇടതു ഭരണസമിതിയിലെ ചിലരും ചേർന്ന് പണം മുക്കിയെന്നായിരുന്നു ആരോപണം. ഉന്നത തല സമിതി നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകളാണ് ബാങ്കിൽ കണ്ടെത്തിയത്. 

Follow Us:
Download App:
  • android
  • ios