കൊച്ചി പിഎംഎല്‍എ കോടതിയാണ് സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദറിന് ജാമ്യം അനുവദിച്ചത്. പാർട്ടിയെ പ്രതി ചേർത്തത് രാഷ്ട്രീയലക്ഷ്യത്തോടെയാണെന്ന് ജാമ്യം ലഭിച്ചശേഷം അബ്ദുൽ ഖാദര്‍ പ്രതികരിച്ചു.

കൊച്ചി: കരിവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദറിന് ജാമ്യം. കൊച്ചി പിഎംഎല്‍എ കോടതിയാണ് കെ വി അബ്ദുൽ ഖാദറിന് ജാമ്യം അനുവദിച്ചത്. കള്ളപ്പണ ഇടപാട് കേസിൽ ഇഡി സിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിയെ പ്രതി ചേർത്തിരുന്നു. മുതിർന്ന നേതാക്കളായ കെ രാധാകൃഷ്ണൻ, എ സി മൊയ്തീൻ അടക്കമുള്ളവർ നേരത്തെ കോടതിയിൽ ഹാജരായി ജാമ്യം നേടിയിരുന്നു. കേസിൽ സിപിഎം ജില്ലാ കമ്മിറ്റി ഉൾപ്പെടെ 83 പ്രതികളാണ് ഉള്ളത്. പാർട്ടിയെ പ്രതി ചേർത്തത് രാഷ്ട്രീയലക്ഷ്യത്തോടെയാണെന്ന് ജാമ്യം ലഭിച്ചശേഷം അബ്ദുൽ ഖാദര്‍ പ്രതികരിച്ചു.

സംസ്ഥാനം ക​ണ്ട ഏ​റ്റ​വും വ​ലി​യ സ​ഹ​ക​ര​ണ കൊ​ള്ള​യാ​ണ് ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കില്‍ നടന്നത്. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് സ​ഹ​ക​ര​ണ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ൻ ത​ട്ടി​പ്പിന്‍റെ ​വി​വ​രങ്ങള്‍ പു​റ​ത്തു​വ​ന്ന​ത്. കരുവന്നൂർ ബാങ്കിൽ 2012-13 കാലത്ത് സിപിഐഎം നേതാക്കളുടെ നേതൃത്വത്തിൽ കോടികളുടെ വായ്പാക്രമക്കേട് നടത്തി എന്നാണ് ഇഡി കണ്ടെത്തൽ. സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണക്കേസിൽ സിപിഐ (എം) പാർട്ടി ഉൾപ്പെടെയുള്ള മുഴുവൻ പ്രതികൾക്കെതിരെയും പ്രഥമദൃഷ്ടാ തെളിവ് ഉണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു. മൊത്തം 83 പ്രതികളാണ് കള്ളപ്പണക്കേസിലുള്ളത്‌. കരുവന്നൂർ ബാങ്കിൽ 2012-13 കാലത്ത് സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ കോടികളുടെ വായ്പാക്രമക്കേട് നടത്തി എന്നാണ് കണ്ടെത്തൽ.