സഹകരണ മേഖലയിലെ കൊള്ളയ്ക്കും കള്ളപ്പണത്തട്ടിപ്പിനുമെതിരെ നടത്തിയ സഹകാരി സംരക്ഷണ പദയാത്രയുടെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിന് ഉടൻ പരിഹാരം കാണണമെന്ന് സുരേഷ് ഗോപി. 21 ദിവസത്തിനകം പ്രശ്നപരിഹാരവുമായി വന്നില്ലെങ്കിൽ കണ്ണൂരിൽ ഇതിലും വലിയ പ്രതിഷേധം ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. സഹകരണ മേഖലയിലെ കൊള്ളയ്ക്കും കള്ളപ്പണത്തട്ടിപ്പിനുമെതിരെ നടത്തിയ സഹകാരി സംരക്ഷണ പദയാത്രയുടെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
മുഖ്യമന്ത്രിയും കൂടെയുള്ള തസ്കരന്മാരും ഇതിന് വലിയ വില നൽകേണ്ടിവരും. തസ്കരന്മാരെ ഒരുത്തനെ പോലും വിടരുത്, തീർക്കണം അവന്മാരെ. കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രം അവരെ എഴുതിത്തള്ളിയിരിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ഒട്ടും ആവേശഭരിതനായിട്ടല്ല ഞാനിവിടെ നിൽക്കുന്നത്. മാനുഷിക പരിഗണന മാത്രമാണ് എന്നെ ഇവിടെ എത്തിച്ചത്. പാവങ്ങളുടെ ചോരപ്പണം തിരികെ കൊടുക്കും വരെ സഹകരണ ബാങ്കുകൾ നിലനിൽക്കണമെന്നും പദയാത്രയുടെ ഉദ്ഘാടനവേദിയിൽ സുരേഷ് ഗോപി പറഞ്ഞിരുന്നു. പൂട്ടാൻ ഞങ്ങൾ സമ്മതിക്കില്ലെന്നും ഒരു ശുദ്ധീകരണം നടത്തേണ്ടിയിരിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. മനുഷ്യന് വേണ്ടിയാണ് ഈ പദയാത്രയെന്നും പാവങ്ങളുടെ കൂടെ നിന്നുകൊണ്ടുള്ള രാഷ്ട്രപ്രവര്‍ത്തനമാണിതെന്നും സുരേഷ് ഗോപി കൂട്ടിചേര്‍ത്തു. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അടക്കമുള്ളവര്‍ പദയാത്രയില്‍ പങ്കെടുക്കുന്നുണ്ട്.പദയാത്ര കരുവന്നൂരില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ലെന്നും കണ്ണൂരിലേക്കും മാവേലിക്കരയിലേക്കും മലപ്പുറത്തേക്കുമൊപ്പം തുടരുന്നതിനുള്ള തീനാളമാണിതെന്നും സുരേഷ് ഗോപി പറഞ്ഞു.
നിക്ഷേപകർക്ക് നീതി ലഭിക്കും വരെ സുരേഷ്ഗോപിക്കും ബിജെപിക്കും വിശ്രമമില്ലെന്ന് കെ.സുരേന്ദ്രൻ
പദയാത്ര കരുവന്നൂരില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ലെന്നും മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും പദയാത്രക്കിടെ ബിജെപി നേതാക്കള്‍ വ്യക്തമാക്കി.ഉച്ചയോടെ കരുവന്നൂര്‍ സഹകരണ ബാങ്കിന് മുന്നില്‍ നിന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പദയാത്ര ഉദ്ഘാടനം ചെയ്തു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരകളായ സഹകാരികളും ആത്മഹത്യ ചെയ്ത സഹകാരികളുടെ കുടുംബാംഗങ്ങളും പദയാത്രയ്ക്ക് ഐക്യദാർഢ്യമർപ്പിച്ചു. തട്ടിപ്പില്‍ മനം നൊന്ത് ആത്മത്യ ചെയ്തവരുടെയും പണം കിട്ടാതെ മരിച്ചവരുടെയും ചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് പദയാത്ര ആരംഭിച്ചത്. നേരത്തെ കോണ്‍ഗ്രസും കരുവന്നൂരില്‍ നിന്നും പദയാത്ര സംഘടിപ്പിച്ചിരുന്നു.
