Asianet News MalayalamAsianet News Malayalam

'കരുവന്നൂർ ബാങ്ക് തട്ടിപ്പ് അറിഞ്ഞിട്ടും നേതാക്കള്‍ നടപടിയെടുത്തില്ല';സിപിഎം ബ്രാഞ്ച് സമ്മേളനത്തില്‍ വിമര്‍ശനം

മന്ത്രി കെ രാധാകൃഷ്ണൻ, മുൻ മന്ത്രി എ സി മൊയ്തീൻ, ജില്ലാ സെക്രട്ടറി എം എം വർഗീസ് എന്നിവർക്കെതിരെയായിരുന്നു വിമർശനം.

Karuvannur bank fraud criticism against leader at CPM branch meeting
Author
Thrissur, First Published Sep 23, 2021, 7:52 PM IST

തൃശ്ശൂര്‍: സിപിഎം കരുവന്നൂർ ലോക്കൽ കമ്മിറ്റിയ്ക്ക് കീഴിലെ പുത്തൻതോട് ബ്രാഞ്ച് സമ്മേളനത്തിൽ കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ (karuvannur bank fraud) രൂക്ഷ  വിമർശനം. മന്ത്രി കെ രാധാകൃഷ്ണൻ (K Radhakrishnan ), മുൻ മന്ത്രി എ സി മൊയ്തീൻ, ജില്ലാ സെക്രട്ടറി എം എം വർഗീസ് എന്നിവർക്കെതിരെയാണ് വിമർശനം ഉയര്‍ന്നത്. തട്ടിപ്പിനെ കുറിച്ച് ഇവർക്ക്  കീഴ്ഘടകങ്ങൾ വർഷങ്ങൾക്ക് മുമ്പ് പലപ്പോഴായി പരാതി നൽകിയിരുന്നു. തട്ടിപ്പിനെ കുറിച്ചു നേരത്തെ അറിഞ്ഞിട്ടും ഇവർ  നടപടി എടുത്തില്ലെന്നാണ് വിമര്‍ശനം.

തട്ടിപ്പ് സിപിഎമ്മിന് അവമതിപ്പുണ്ടാക്കി. ലോക്കൽ സെക്രട്ടറി വിശ്വംഭരൻ  ഉൾപ്പെടെയുള്ളവർക്കെതിരെ കൂടുതൽ നടപടി വേണമായിരുന്നുവെന്നും വിമർശനമുണ്ട്. തളിയക്കോണം സൗത്ത് സമ്മേളനത്തിലും സമാനമായ വിമർശനം ഉയർന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

Follow Us:
Download App:
  • android
  • ios