പ്രതികളെ തടയാൻ വിമാന താവളങ്ങളിൽ നിർദേശം നൽകാനാണ് സർക്കുലർ. ലുക്ക് ഔട്ട് നോട്ടീസും വൈകാതെ ഇറക്കും. ജാമ്യാപേക്ഷയുമായി പ്രതികൾ കോടതിയെ സമീപിച്ചിട്ടുണ്ട്. ഹൈക്കോടതിയിലും തൃശൂർ സെഷൻസ് കോടതിയിലും ആണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. 

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതികൾ രാജ്യം വിടാതിരിക്കാൻ അന്വേഷണ സംഘം നടപടി തുടങ്ങി. ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ എമിഗ്രേഷൻ വകുപ്പിന് അപേക്ഷ നൽകി

പ്രതികളെ തടയാൻ വിമാന താവളങ്ങളിൽ നിർദേശം നൽകാനാണ് സർക്കുലർ. ലുക്ക് ഔട്ട് നോട്ടീസും വൈകാതെ ഇറക്കും. ജാമ്യാപേക്ഷയുമായി പ്രതികൾ കോടതിയെ സമീപിച്ചിട്ടുണ്ട്. ഹൈക്കോടതിയിലും തൃശൂർ സെഷൻസ് കോടതിയിലും ആണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. 

തട്ടിപ്പില്‍ കൂടുതല്‍ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് കിട്ടിയിട്ടുണ്ട്. ഒരേ ആധാരത്തില്‍ രണ്ടിലധികം വായ്പകള്‍ നിരവധി പേർക്ക് അനുവദിച്ചതായാണ് കണ്ടെത്തിയത്. പ്രതികളുടേയും കുടുംബാംഗങ്ങളുടേയും പേരില്‍ പത്തു വായ്പകള്‍ അനധികൃതമായി അനുവദിച്ചതായും കണ്ടെത്തി. ഒരേ ആധാരത്തിന്മേൽ രണ്ടിലധികം വായ്പകൾ നൽകിയിരിക്കുന്നത് 24 പേർക്കാണ്. ഇതിൽ 10 വായ്പകൾ പ്രതികളുടെയും കുടുംബാംഗങ്ങളുടെയും പേരിലാണ്. ഒരാൾക്ക് 50 ലക്ഷത്തിന് മുകളിൽ വായ്പ നൽകാനാകില്ലെന്ന നിയമത്തിന്റെ ലംഘനമാണ് നടന്നിരിക്കുന്നത്. 11 പേർക്കാണ് ഇങ്ങനെ 50 ലക്ഷത്തിനു മുകളിൽ വായ്പ നൽകിയത്. 50% കുടിശ്ശികയും 50 ലക്ഷത്തിന് മുകളിലുള്ള വായ്പകളിലാണ്. ഇത് തിരിച്ചു പിടിക്കാൻ നടപടിയുണ്ടായില്ലെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

മൂന്നു കോടി രൂപ പ്രതികള്‍ തരപ്പെടുത്തിയത് ബാങ്ക് ഭരണസമിതി അംഗങ്ങളുടെ വ്യാജ ഒപ്പിട്ടാണ്. ഈ ഇടപാടിലാണ്, വ്യാജ രേഖ ചമച്ചതിന് ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുള്ളത്. പ്രതികളുടെ വീടുകളില്‍ നിന്ന് കണ്ടെടുത്ത ലാപ്ടോപ്പുകള്‍ ഫൊറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തില്‍ ക്രൈംബ്രാഞ്ച് പരിശോധിച്ച് വരികയാണ്. ബന്ധുക്കളുടെ പേരില്‍ പ്രതികള്‍ നടത്തിയ ഭൂമി ഇടപാടുകള്‍. സാമ്പത്തിക തിരിമറികള്‍ തുടങ്ങിയവ എല്ലാം ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പരിധിയിലാണ്. പ്രതികളുടെ അറസ്റ്റ് വൈകുന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona