ഈ മാസം 26 വരെയാണ് പരോൾ അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 25നാണ് നിഷാദിനെ 20 വർഷം തടവിന് ശിക്ഷിച്ചത്. 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട വി കെ നിഷാദ് ജയിലിൽ കിടന്നത് ഒരു മാസം മാത്രമാണ്.

കണ്ണൂർ: പയ്യന്നൂരിൽ പൊലീസിനെ ബോംബറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം കൗൺസിലർ വികെ നിഷാദിന്റെ പരോൾ നീട്ടി. 15 ദിവസത്തേക്കാണ് പരോൾ നീട്ടിയത്. ഈ മാസം 26 വരെയാണ് പരോൾ അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 25നാണ് നിഷാദിനെ 20 വർഷം തടവിന് ശിക്ഷിച്ചത്. 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട വി കെ നിഷാദ് ജയിലിൽ കിടന്നത് ഒരു മാസം മാത്രമാണ്. മൂന്നാം തവണയും പരോൾ നീട്ടിയതോടെ നിഷാദിന് ഒരു മാസത്തോളം പരോൾ ലഭിക്കും.

YouTube video player