വ്യാപാരി വ്യവസായി സമിതി നേതാവ് ബിന്നി ഇമ്മട്ടിക്കെതിരെയും, റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും മൊഴിയുണ്ട്

കൊച്ചി: കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസിൽ മുൻ മന്ത്രി എസി മൊയ്തീനെതിരെ ജിജോറിന്റെ മൊഴി. എസി മൊയ്തീന്റെ ബിനാമിയായി പി സതീഷ് കുമാർ പ്രവർത്തിച്ചുവെന്നും നേതാക്കളുടെ ബിനാമിയായി സതീഷ് കുമാർ പണം പലിശയ്ക്ക് കൊടുത്തുവെന്നും മൊഴിയിൽ പറയുന്നു. 100 രൂപയ്ക്ക് 10 രൂപ പലിശ ഇയാൾ ഈടാക്കി. സിപിഎം നേതാവ് എംകെ കണ്ണനെതിരെയും മുൻ ഡിഐജി എസ് സുരേന്ദ്രനെതിരെയും മൊഴിയുണ്ടെന്ന് ഇഡി പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

വ്യാപാരി വ്യവസായി സമിതി നേതാവ് ബിന്നി ഇമ്മട്ടിക്കെതിരെയും, റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും മൊഴിയുണ്ട്. മൊഴിഭാഗങ്ങൾ കോടതിയിൽ വായിച്ചു. മുൻ ഡിഐജി എസ് സുരേന്ദ്രൻ വസ്തു തർക്കത്തിൽ ഇടനിലക്കാരൻ ആയി പണം കൈപ്പറ്റിയെന്നാണ് ആരോപണം. സതീഷ് കുമാറിന് വേണ്ടിയാണ് സുരേന്ദ്രൻ മധ്യസ്ഥനായതെന്നും ഇഡി കോടതിയിൽ വാദിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്