ആളുകളിൽ നിന്ന് മാത്രം ബാങ്കിന് നഷ്ടം 215 കോടി രൂപ. മുൻ മന്ത്രി എ.സി. മൊയ്തീൻ നിരവധി ബിനാമി ഇടപാടുകൾ നടത്തിയെന്ന് ഇ.ഡി. വ്യക്തമാക്കിയിരുന്നു. മൊയ്തീൻ്റെ ബന്ധുവെന്ന് ആരോപണമുയർന്ന ബിജു കരീം മാത്രം തട്ടിയത് 23.21 കോടി രൂപയെന്ന് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോർട്ട്.
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ നടപടിക്രമങ്ങള്‍ പാലിക്കാതെ ബിനാമികൾക്കടക്കം വായ്പ നൽകിയത് 52 പേർക്കെന്ന് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോർട്ട്. ഈ 52 ആളുകളിൽ നിന്ന് മാത്രം ബാങ്കിന് 215 കോടി രൂപയുടെ നഷ്ടം ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. മുൻ മന്ത്രി എ സി മൊയ്തീൻ നിരവധി ബിനാമി ഇടപാടുകൾ നടത്തിയെന്ന് ഇ ഡി മുമ്പ് വ്യക്തമാക്കിയിരുന്നു. അതേസമയം മൊയ്തീൻ്റെ ബന്ധുവെന്ന് ആരോപണമുയർന്ന ബിജു കരീം മാത്രം തട്ടിയത് 23.21 കോടി രൂപയാണെന്നും സഹകരണ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.
നേരത്തെ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ പ്രതി ചേർത്തത് 52-ൽ 5 പേരെ മാത്രമായിരുന്നു. ബിനാമി ഇടപാടുകൾ സംബന്ധിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം നടന്നിരുന്നില്ല. നേരത്തെ എ സി മൊയ്തീന്റെ രണ്ട് ബാങ്കുകളിൽ ഉള്ള സ്ഥിര നിക്ഷേപം ഇഡി മരവിപ്പിച്ചിരുന്നു. മച്ചാട് സർവീസ് സഹകരണ ബാങ്ക്, യൂണിയൻ ബാങ്ക് എന്നിവയിലെ സ്ഥിരം നിക്ഷേപമായ 31 ലക്ഷം രൂപയാണ് മരവിപ്പിച്ചത്. അതേസമയം, എസി മൊയ്തീനിനെ ചോദ്യം ചെയ്യാനും ഇഡി നീക്കമിടുന്നുണ്ട്.
Read More: മൊയ്തീന്റെ ബെനാമികളെന്ന് ആരോപണം: 2 ബിസിനസുകാർക്ക് കരുവന്നൂർ ബാങ്കിൽ നിന്ന് കിട്ടിയത് കോടികൾ
മുൻ മന്ത്രി എ സി മൊയ്തീന്റെ വിട്ടിലെ റെയ്ഡിന് ശേഷം മൊയ്തീന്റെ ബിനാമികൾ എന്ന് അരോപണം നേരിടുന്ന രണ്ട് പേരുടെ വീട്ടിലും ഇ ഡി റെയ്ഡ് നടത്തിയിരുന്നു. അനിൽ സേഠ്, സതീശൻ എന്നിവരുടെ വീട്ടിലായിരുന്നു ഇ ഡി റെയ്ഡ് നടത്തിയത്. ഇരുവരും എസി മൊയ്തീന്‍റെ ബെനാമികളാണെന്ന് മുൻ എം എൽ എ അനില്‍ അക്കര ആരോപിച്ചു. അഴിമതിയില്‍ ഉന്നത സിപിഎം നേതാക്കള്‍ക്കുള്ള പങ്കാളിത്തം ഉറപ്പിക്കാനുള്ള തെളിവുകള്‍ ഒന്നൊന്നായി ശേഖരിക്കുകയാണ് ഇഡി.
Read More: കോടികളുടെ ബിനാമി ലോൺ, ഉടമകളറിയാതെ ഭൂമി പണയപ്പെടുത്തി: എസി മൊയ്തീനെതിരെ കുരുക്ക് മുറുക്കി ഇഡി
