ശനിയാഴ്ച ജുവനൈൽ ജസ്റ്റിസ് ബോർഡിന് അപേക്ഷ നൽകും. കുറ്റകൃത്യ ഗൂഢാലോചനയിൽ മുഖ്യപങ്കുവഹിച്ച പെൺകുട്ടിയെ ശിശുക്ഷേമ സമിതി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
ആലപ്പുഴ: കരുവാറ്റയിൽ 67കാരനെ കൊലപ്പെടുത്തിയ കേസിൽ കൗമാര സംഘത്തിലെ ആൺകുട്ടികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പൊലീസ്. ശനിയാഴ്ച ജുവനൈൽ ജസ്റ്റിസ് ബോർഡിന് അപേക്ഷ നൽകും. കുറ്റകൃത്യ ഗൂഢാലോചനയിൽ മുഖ്യപങ്കുവഹിച്ച പെൺകുട്ടിയെ ശിശുക്ഷേമ സമിതി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 65 വയസുകാരൻ ശീവൻകുട്ടിയെ കരുവാറ്റ മാടപ്പുരയ്ക്കലുള്ള വാടക വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. കൊലപാതകത്തിന് പിന്നിൽ ശിവൻകുട്ടിയുടെ 13 വയസ്സു മാത്രം പ്രായമുള്ള എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ബന്ധുവും പ്രായപൂർത്തിയാകാത്ത മറ്റു മൂന്ന് ആൺ സുഹൃത്തുക്കളുമാണ് എന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയിരുന്നു.

