കാസർകോട്: കാസർകോട് ജില്ലയിലെ 108 ആംബുലൻസ് ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക്‌ പ്രഖ്യാപിച്ചു. നിരന്തരം ശമ്പളം വൈകുന്നതിലും ഒരു മാസത്തെ ശമ്പളം മുടങ്ങിയതിലും പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ഇന്ന് കൊവിഡ് പൊസിറ്റീവ് കേസുകൾ എടുക്കില്ലെന്ന് ജീവനക്കാർ അറിയിച്ചു.

പല തവണ ചർച്ച നടത്തിയിട്ടും ഹൈദരാബാദ് ആസ്ഥാനമായ ജിവികെഈ എംആർഐ കമ്പനി ശമ്പളം നൽകാത്തതിനെ തുടർന്നാണ് ജീവനക്കാർ സമരത്തിലേക്ക് നീങ്ങിയത്. ജില്ലയിൽ 14 ആംബുലൻസുകളിലായി 50 പേരാണ് ജോലി ചെയ്യുന്നത്. ആംബുലൻസ് ജീവനക്കാരുടെ സമരം ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ സാരമായി ബാധിക്കും.