അനുഭവപ്പെട്ടേക്കാവുന്ന ഓക്‌സിജന്‍ ക്ഷാമത്തിനുള്ള മുന്‍കരുതല്‍ എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ കലക്ടര്‍ പറയുന്നത്. 

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ ചില ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് ഓക്‌സിജന്‍ സിലിണ്ടറുകള്‍ സംഭാവന ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ല കലക്ടര്‍ രംഗത്ത്. അനുഭവപ്പെട്ടേക്കാവുന്ന ഓക്‌സിജന്‍ ക്ഷാമത്തിനുള്ള മുന്‍കരുതല്‍ എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ കലക്ടര്‍ പറയുന്നത്. കാസര്‍കോട്ടെ ഗുരുതര സാഹചര്യം വെളിവാക്കുന്നന്നതാണ് കലക്ടറുടെ ഫേസ്ബുക്ക് പോസ്‌റ്റെന്ന് പ്രതികരണങ്ങള്‍ വന്നു. കാസര്‍കോടിന് മാത്രം പ്രതിസന്ധി എങ്ങനെ ഉണ്ടായെന്നും ചോദ്യമുയര്‍ന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona