തിരുവനന്തപുരം: കൊവിഡ് ചികിത്സക്ക് മാത്രമായി കാസര്‍കോട് മെഡിക്കല്‍ കോളേജ് ആശുപത്രി സജ്ജമാക്കിയന്നെ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നത്തെ സന്തോഷകരമായ വാര്‍ത്തയിതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വെറും നാല് ദിവസം കൊണ്ടാണ് ആശുപത്രി തയ്യാറാക്കിയത്. ഏഴ് കോടി രൂപയാണ് ചെലവ്. 200 ബെഡ്ഡുകള്‍ സജ്ജമാക്കി. 100 ബെഡ് കൂടി സജ്ജമാക്കും. ഇവിടെ രോഗികളെ ചികിത്സിക്കുന്നതിനായി 26 പേരടങ്ങുന്ന വിദഗ്ധ സംഘത്തെ തിരുവനന്തപുരത്ത് നിന്ന് അയച്ചു.11 ഡോക്ടര്‍മാരും 10 നഴ്‌സുമാരും 5 അസി. നഴ്‌സുമാരുമടങ്ങുന്ന സംഘത്തെയാണ് അയച്ചത്. ഇവര്‍ രോഗികളെ ചികിത്സിക്കുകയും ഏകോപിപ്പിക്കുകയും മറ്റുള്ളവര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.