Asianet News MalayalamAsianet News Malayalam

കാടിറങ്ങിയത് 10 ആനകള്‍, തിരിച്ച് മടങ്ങിയത് ഏഴെണ്ണം; വിളകള്‍ നശിപ്പിക്കുന്നു, ആനപ്പേടിയില്‍ കാസർകോട് കാറഡുക്ക

വന്യമൃഗശല്യം തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 204 ജനജാഗ്രത സമിതികള്‍ തയ്യാറാക്കി.

kasaragod Karadka fear elephants attack
Author
Kasaragod, First Published Oct 2, 2021, 9:29 PM IST

കാസര്‍കോട്: ആനപ്പേടിയിലാണ് കാസർകോട്  (kasaragod) കാറഡുക്ക പ്രദേശം. കാടിറങ്ങിയ പത്ത് ആനകളില്‍ (elephants) ഏഴെണ്ണത്തെ മാത്രമാണ് വനംവകുപ്പിന് തിരികെ കാട്ടിലേക്ക് കയറ്റാനായത്. ആനകൾ ഇതുവരെ 35 കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കര്‍ഷകർ പറയുന്നത്. കുലയ്ക്കാറായവ അടക്കം 150 വാഴകളാണ് ആനപ്പേടിയില്‍ പ്രദേശവാസിയായ ചന്തു മാത്രം വെട്ടിക്കളഞ്ഞത്. 

കാറഡുക്ക, മുളിയാർ, ദേലമ്പാടി, ബെള്ളൂർ, കുറ്റിക്കോൽ, ബേഡഡുക്ക പ‍ഞ്ചായത്തുകളില്‍ വനാതിര്‍ത്തിക്ക് അടുത്ത് താമസിക്കുന്നവരെല്ലാം ആശങ്കയിലാണ്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ഹാംഗിംഗ് ഫെന്‍സിംഗ് നിര്‍മ്മിക്കാനായി ഒരു കോടി രൂപ നീക്കി വച്ചിട്ടുണ്ട്. പക്ഷേ വനംവകുപ്പ് പ്രാരംഭ ജോലികള്‍ പോലും ഇതുവരെ തുടങ്ങിയിട്ടില്ല.

അതേസമയം വന്യമൃഗശല്യം തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 204 ജനജാഗ്രത സമിതികള്‍ തയ്യാറാക്കി. വന്യ‍മ‍ൃഗശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ സൗരോര്‍ജ്ജ കമ്പിവേലിയും കിടങ്ങുകളും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വനം വന്യജീവി വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചു. വന്യജീവികളുടെ ആവാസ വ്യവസ്ഥ വലിയ ഭീഷണിനേരിടുകയാണ്. സംസഥാനത്ത് 228 ജീവികള്‍ വംശനാശഭീഷണി നേരിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Read More : കാസര്‍കോട് സ്‍കൂട്ടറില്‍ കാട്ടുപന്നിയിടിച്ച് പരിക്കേറ്റ യാത്രക്കാരൻ മരിച്ചു

 

Follow Us:
Download App:
  • android
  • ios