ബാങ്കിന്‍റെ ക്രൂരത നേരിട്ട മിനിമോൾക്ക് കൈത്താങ്ങ്; ഏഷ്യാനെറ്റ് ന്യൂസിലൂടെ സഹായം, വായ്പ ഏറ്റെടുത്ത് പ്രവാസി
ദുബായിൽ ജോലി ചെയ്യുന്ന അനിൽ ഏഷ്യാനെറ്റ് ന്യൂസിലൂടെ മിനിമോളുടെ ദുരിതമറിഞ്ഞാണ് സഹായം ചെയ്യാമെന്ന് അറിയിച്ചത്.
തിരുവനന്തപുരം : ദുരിതാശ്വാസ തുക അക്കൗണ്ടിൽ എത്തിയപ്പോൾ ഇഎംഐ പിടിച്ചതിന്റെ ഞെട്ടലിൽ നിൽക്കുന്ന മിനിമോൾക്ക് സഹായ ഹസ്തം നീട്ടി പ്രവാസി മലയാളി. ദുരിതം തച്ചുടച്ച പുഞ്ചിരി മട്ടം സ്വദേശി മിനിമോളുടെ 50,000 രൂപയുടെ വായ്പാ ബാധ്യത ഏറ്റെടുക്കുമെന്ന് കാസർകോട് സ്വദേശിയായ അനിൽ പൊതുവാൾ അറിയിച്ചു. ദുബായിൽ ജോലി ചെയ്യുന്ന അനിൽ ഏഷ്യാനെറ്റ് ന്യൂസിലൂടെ മിനിമോളുടെ ദുരിതമറിഞ്ഞാണ് സഹായം ചെയ്യാമെന്ന് അറിയിച്ചത്.
വീട് വെക്കാൻ വേണ്ടിയാണ് മിനിമോൾ ഗ്രാമീണ ബാങ്കിൽ നിന്ന് 50,000 രൂപ വായ്പയെടുത്തത്. എന്നാൽ വീടും പ്രദേശങ്ങളുമടക്കം ഉരുൾ എടുത്തതോടെ ജീവിക്കാൻ പോലും മാർഗമില്ലാതായി. അതിനിടെയാണ് പഞ്ചായത്തിൽ നിന്നും സർക്കാരിൽ നിന്നും ലഭിച്ച സഹായം ധനം അക്കൌണ്ടിലേക്ക് വന്നത്. പിന്നാലെ ഗ്രാമീൺ ബാങ്ക് ഇഎംഐ തുക അക്കൌണ്ടിൽ നിന്നും പിടിക്കുകയായിരുന്നു. ഭക്ഷണം വാങ്ങാനായും സാധനങ്ങൾ വാങ്ങാനായും വെച്ച പണമാണ് അക്കൌണ്ടിൽ നിന്നും ബാങ്ക് പിടിച്ചത്. ഏഷ്യാനെറ്റ് ന്യൂസിലൂടെ വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് സുമനസുകളുടെ സഹായം.
സർക്കാർ സഹായം അക്കൗണ്ടിൽ വന്ന ഉടനെ വായ്പ എടുത്തവരിൽ നിന്നും ഇഎംഐ പിടിച്ചു, നടപടി ചൂരൽമലയിലെ കേരള ഗ്രാമീൺ ബാങ്കിന്റേത് ---ഇവിടെ വായിക്കാം അക്കൗണ്ടിൽ ദുരിതാശ്വാസ തുക എത്തിയപ്പോൾ ഇഎംഐ പിടിച്ചുപറിച്ച് ബാങ്ക്; എല്ലാം തകര്‍ന്ന് നിൽക്കുന്നവരോട് ക്രൂരത