Asianet News MalayalamAsianet News Malayalam

ആശങ്കയൊഴിയാതെ കാസർകോട്; ഇന്ന് 10 പേർക്ക് കൊവിഡ്, രോ​ഗബാധിതരിൽ ജനപ്രതിനിധിയും കുടുംബവും

മഞ്ചേശ്വരത്താണ് ജനപ്രതിനിധിക്കും പൊതുപ്രവർത്തകനായ ഭർത്താവിനും രണ്ട് കുട്ടികൾക്കും രോ​ഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ നിന്നെത്തി പിന്നീട് രോ​ഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരാണിവർ. 

kasargod  10 covid cases social workers also affected
Author
Kasaragod, First Published May 14, 2020, 6:37 PM IST

കാസർകോട്: കാസർകോട് ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച പത്തു പേരിൽ ഒരു ജനപ്രതിനിധിയും കുടുംബവും ഉൾപ്പെടുന്നു. മഞ്ചേശ്വരത്താണ് ജനപ്രതിനിധിക്കും പൊതുപ്രവർത്തകനായ ഭർത്താവിനും രണ്ട് കുട്ടികൾക്കും രോ​ഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ നിന്നെത്തി പിന്നീട് രോ​ഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരാണിവർ. കമ്മ്യൂണിറ്റി കിച്ചനിലും രണ്ട് ആശുപത്രികളിലും ഇവർ സന്ദർശനം നടത്തിയിരുന്നതായാണ് വിവരം.  

മഹാരാഷ്ട്രയിൽ നിന്നെത്തിയ വ്യക്തിയെ തലപ്പാടിയിൽ നിന്ന് ഈ ദമ്പതികളാണ് കാറിൽ കൂട്ടിക്കൊണ്ടുപോയത്. പൊതുപ്രവർത്തകരായതുകൊണ്ടു തന്നെ ഇരുവരും നിരവധി പരുമായി സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പരിയാരം മെഡിക്കൽ കോളേജും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയും ഇവർ സന്ദർശിച്ചിരുന്നു. ഇതുസംബന്ധിച്ച സ്ഥിതി​ഗതികൾ ആരോ​ഗ്യപ്രവർത്തകർ വിലയിരുത്തി വരികയാണ്. 

ജില്ലയിൽ ഇന്ന് രോ​ഗം  സ്ഥിരീകരിച്ചവരിൽ കാസർകോട് ജനറൽ ആശുപത്രിയിലെ ഒരു ആരോഗ്യപ്രവർത്തകയും ഉൾപ്പെടുന്നു. കാസർകോട് മുൻസിപ്പാലിറ്റിയിലെ 65 വയസ്സുള്ള വ്യക്തിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹം കഴിഞ്ഞ ഒന്നര മാസത്തിലധികമായി മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ ആണ് താമസം. കോട്ടയത്ത്‌  നിന്ന് തലപ്പാടിയിലേക്ക് വരുന്ന ആംബുലൻസിൽ കയറി  ആണ് അദ്ദേഹം കാസർഗോഡ് എത്തിയത്. ശ്വാസകോശരോഗത്തെത്തുടർന്ന് ഇദ്ദേഹം ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് സ്രവം  പരിശോധനയ്ക്ക് അയച്ചത്. 

ബം​ഗളൂരുവിൽ നിന്ന് വന്ന 26 വയസ്സുള്ള കള്ളാർ സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച മറ്റൊരു  വ്യകതി. ഇയാൾ പൂടംകല്ല്  താലൂക്ക് ആശുപത്രിയിൽ  നിരീക്ഷണത്തിൽ  ആയിരുന്നു. ഇയാൾക്ക് പന്ത്രണ്ടാം തീയതി നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് ജില്ലാ ആശുപത്രിയിലെത്തി സ്രവം പരിശോധനയ്ക്ക് അയക്കുകയുമായിരുന്നു. രോഗബാധ സ്ഥിരീകരിച്ച മറ്റു രണ്ടുപേർ കുമ്പള സ്വദേശികളായ 58ഉം 31ഉം വയസ്സുള്ളവരാണ്. ഇവർ മഹാരാഷ്ട്രയിൽ നിന്ന് വന്നവരാണ്. ഇവരിൽ 58കാരൻ ഹൃദ്രോഗിയും കടുത്ത പ്രേമഹ രോഗിയുമാണ്. 


 

Follow Us:
Download App:
  • android
  • ios