കാസർകോട്: കാസർകോട് കുമ്പള നായിക്കാപ്പിൽ യുവാവിനെ വെട്ടിക്കൊന്നത് സഹപ്രവർത്തകനെന്ന് പൊലീസ്. ഇന്നലെ രാത്രിയാണ് നായിക്കാപ്പ് സ്വദേശി ഹരീഷിന് വെട്ടേറ്റത്. തലയ്ക്കും കഴുത്തിനുമാണ് ഹരീഷിന് വെട്ടേറ്റത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. 

ഓയിൽ മിൽ ജീവനക്കാരനായ ഹരീഷ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് വെട്ടേറ്റത്. നായ്ക്കാപ്പ് ഓയിൽ മില്ലിൽ ജീവനക്കാരനായ ഹരീഷിന്‍റെ സഹപ്രവർത്തകനായി തെരച്ചിൽ പുരോഗമിക്കുകയാണ്.