Asianet News MalayalamAsianet News Malayalam

പുരയിടത്തില്‍ നിന്ന് മണ്ണെടുക്കുന്നത് തടഞ്ഞ യുവാവിന്‍റെ കൊലപാതകം; മുഖ്യപ്രതി കീഴടങ്ങി

ജെസിബിയുടെ ഉടമയാണ് ഇയാള്‍. ഇതോടെ  കേസില്‍ നാല് പേര്‍ പൊലീസിന്‍റെ പിടിയിലായി. 

Kattakada murder: Main accused surrenders
Author
Thiruvananthapuram, First Published Jan 27, 2020, 9:27 AM IST

തിരുവനന്തപുരം: കാട്ടാക്കടയില്‍ സ്വന്തം പുരയിടത്തില്‍ നിന്ന് മണ്ണെടുക്കുന്നത് തടഞ്ഞ യുവാവിനെ ജെസിബി ഉപയോഗിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന പ്രധാനപ്രതി ചാരുപാറ സ്വദേശി സജു പൊലീസിൽ കീഴടങ്ങി. ജെസിബിയുടെ ഉടമയാണ് ഇയാള്‍. ഇതോടെ  കേസില്‍ നാല് പേര്‍ പൊലീസിന്‍റെ പിടിയിലായി. 

രണ്ട് പ്രതികളുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. അനീഷ്, ലാൽ കുമാർ എന്നിവരുടെ അറസ്റ്റാണ് ഇന്നലെ രേഖപ്പെടുത്തിയത്. ജെസിബി ഓടിച്ചെന്ന് കരുതുന്ന വിജിൻ സംഭവദിവസം തന്നെ കീഴടങ്ങിയിരുന്നു. മുഖ്യപ്രതിയായ ടിപ്പർ ഉടമ ഉത്തമനെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. ചെമ്പൂര് സ്വദേശിയാണ് ഉണ്ണിയെന്ന് അറിയപ്പെടുന്ന ലാൽകുമാർ. ഒറ്റശേഖമംഗലം സ്വദേശിയാണ് അനീഷ്.

കാട്ടാക്കട സംഭവം: കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് സംഗീതിന്‍റെ കുടുംബം 

കൃത്യത്തിൽ നേരിട്ട് പങ്കുള്ള മൂന്ന് പേരും ഇവരെ സഹായിച്ച ആറ് പേരുമാണ് പ്രതിപ്പട്ടികയിൽ. പ്രതികളുമായി പൊലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തിയേക്കും. കേസിൽ പൊലീസ് അനാസ്ഥ കാട്ടിയെന്ന്  തുടക്കം മുതൽ ആക്ഷേപമുണ്ടായിരുന്നു. വിവാദമുയർന്നതോടെയാണ് പ്രതികളെ പിടികൂടുന്നതിനുളള നടപടികൾ പൊലീസ് ഊർജ്ജിതമാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അനുവദാമില്ലാതെ മണ്ണ് എടുത്തത് ചോദ്യം ചെയ്തതതിന് കട്ടാക്കട സ്വദേശിയായ സംഗീതിനെ മണ്ണുമാഫിയ ജെസിബി ഇടിച്ച് കൊലപ്പെടുത്തിയത്. 

കാട്ടാക്കടയിലെ ഗൃഹനാഥനെ ജെസിബി കൊണ്ട് അടിച്ച് കൊന്ന സംഭവം: ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി
 

Follow Us:
Download App:
  • android
  • ios