ആലപ്പുഴ: കായംകുളം സ്‌റ്റേഷനിൽ പൊലീസുകാർ തമ്മിലുണ്ടായ കയ്യാങ്കളിയിൽ നടപടി. എഎസ്‌ഐ സാമുവേലിനെ ജില്ലാ പൊലീസ് ആസ്ഥാനത്തേയ്ക്ക് സ്ഥലം മാറ്റി. മറ്റൊരു പൊലീസുകാരനായ പ്രസാദിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഡ്യൂട്ടി സംബന്ധിച്ച തർക്കത്തെ തുടർന്ന് സാമുവേലും  സിവിൽ പൊലീസ് ഓഫീസറും അസോസിയേഷൻ നേതാവുമായ പ്രസാദും തമ്മിൽ കയ്യാങ്കളി ഉണ്ടായത്. 

Read Also: സ്വർണ്ണക്കടത്ത് കേസ്: കസ്റ്റംസ് ചോദിച്ചത് ഫ്ലാറ്റ് ബുക്ക് ചെയ്തതിനെ കുറിച്ചെന്ന് അരുൺ, മൊഴി രേഖപ്പെടുത്തി...