കെഎസ്ആർടിസി ചരിത്രത്തിലെ റെക്കോർഡ് വരുമാനം നേടിയതായും, മോഹൻലാലിനെ ഗുഡ്‌വിൽ അംബാസിഡറാക്കുന്നത് ഉൾപ്പെടെയുള്ള പുതിയ പദ്ധതികൾ നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ പത്തനാപുരത്ത് നിന്ന് തന്നെ മത്സരിക്കുമെന്ന് കെബി ഗണേഷ് കുമാര്‍. വാര്‍ത്താസമ്മേളനത്തിൽ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 'പത്തനാപുരത്തല്ലാതെ ഞാൻ എവിടെ പോകാനാണ്, ഞാൻ പത്തനാപുരത്ത് തന്നെ മത്സരിക്കും വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്യും. പത്തനാപുരത്തുകാര്‍ക്ക് ഞാനില്ലാതെ പറ്റില്ല, അവരില്ലാതെ എനിക്കും പറ്റില്ല' എന്നും അദ്ദേഹം പറഞ്ഞു.
മത്സരിക്കുന്ന കാര്യത്തിൽ സംശയമില്ല, അതിൽ ചോദ്യത്തിന് പ്രസക്തിയില്ല. പത്തനാപുരത്തുകാര്‍ക്ക് അഭിമാനമല്ലേ, കെഎസ്ആര്‍ടിസിയെ നല്ലൊരു നിലയിലേക്ക് വളര്‍ത്തിക്കൊണ്ട് വരുമ്പോൾ, അവരുടെ എംഎൽഎയും മന്ത്രിയുമായ പത്തനാപുരത്തുകാര്‍ക്ക് അഭിമാനമാണല്ലോ... ഓരോ പത്തനാപുരത്തുകാര്‍ക്കും ഹൃദയത്തിൽ വലിയ അഭിമാനം തോന്നുന്ന മുഹൂര്‍ത്തമാണിത്.
ടിക്കറ്റ് വരുമാനത്തിൽ റെക്കോർഡിട്ട് കെഎസ്ആർടിസി
കെഎസ്ആർടിസി ചരിത്രപരമായ വരുമാന നേട്ടത്തിൽ. ഇന്നലെ (2026 ജനുവരി 5) ടിക്കറ്റ് കളക്ഷനായി മാത്രം 12 കോടി 18 ലക്ഷം രൂപ ലഭിച്ചതായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. മൊത്തം വരുമാനം 13.02 കോടി രൂപയാണ്. ശബരിമല സീസൺ മാത്രമല്ല, കൃത്യമായ ആസൂത്രണമാണ് ഈ വിജയത്തിന് പിന്നിലെന്ന് മന്ത്രി വ്യക്തമാക്കി. വിമാനത്തിന് സമാനമായ സൗകര്യങ്ങളുള്ള, പാൻട്രി ഉൾപ്പെടുത്തിയ വോൾവോ ലക്ഷ്വറി ബസുകൾ ഉടൻ എത്തും. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം - എറണാകുളം റൂട്ടിലാകും സർവീസ്. നടൻ മോഹൻലാൽ കെഎസ്ആർടിസിയുടെ ഗുഡ്‌വിൽ അംബാസിഡറാകാൻ സമ്മതിച്ചിട്ടുണ്ട്. കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകളിൽ നിന്ന് ഇതുവരെ 4.26 കോടി രൂപ വരുമാനം ലഭിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.


