Asianet News MalayalamAsianet News Malayalam

ആന എഴുന്നള്ളിപ്പ്: തീരുമാനം അട്ടിമറിച്ചത് വനം മന്ത്രിയെന്ന് കെബി ഗണേഷ് കുമാർ

യോഗത്തിലെടുത്ത തീരുമാനം മന്ത്രി നടപ്പാക്കിയില്ല. പകരം തീരുമാനത്തിന് വിരുദ്ധമായി ഉത്തരവിറക്കി. ഇത് ദൗര്‍ഭാഗ്യകരമാണെന്നും കെബി ഗണേഷ്കുമാര്‍

kb ganesh kumar mla against forest minister k raju
Author
Kollam, First Published May 9, 2019, 12:38 PM IST

കൊല്ലം: വനം വകുപ്പ് മന്ത്രി കെ രാജുവിനെതിരെ കെബി ഗണേഷ്കുമാര്‍ എംഎല്‍എ. തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ മൂന്ന് ദിവസം എഴുന്നള്ളിക്കാമെന്ന് മന്ത്രി തല ചര്‍ച്ചയില്‍ തീരുമാനെടുത്തിരുന്നെന്നും അത് പിന്നീട് അട്ടിമറിയ്ക്കപ്പെടുകയായിരുന്നെന്നും എംഎൽഎ പറഞ്ഞു. യോഗത്തിലെടുത്ത തീരുമാനം മന്ത്രി നടപ്പാക്കിയില്ല. പകരം തീരുമാനത്തിന് വിരുദ്ധമായി ഉത്തരവിറക്കി. ഇത് ദൗര്‍ഭാഗ്യകരമാണെന്നും കെബി ഗണേഷ്കുമാര്‍ പറഞ്ഞു.

വനം മന്ത്രി ആരുടേയോ സമ്മര്‍ദ്ദത്തില്‍ അകപ്പെട്ടുവെന്നും എംഎൽഎ പറഞ്ഞു. തെച്ചിക്കോട്ട് രാമചന്ദ്രന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും എന്നാൽ താനും വൈൽഡ് ലൈഫ് വാർഡൻ കളക്ടർക്ക് നൽകിയ കത്തിലും രാമചന്ദ്രനെ നിരോധിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും വസ്തുത ചൂണ്ടിക്കാട്ടിയിട്ടേയുള്ളൂ എന്നും വനം മന്ത്രി പറഞ്ഞിരുന്നു. 

വസ്തുത ചൂട്ടിക്കാണിക്കേണ്ടത് വൈൽസ് ലൈഫ് വാർഡന്‍റെയും വകുപ്പിന്‍റെയും ഉത്തരവാദിത്വമാണ്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നത് അഭികാമ്യമല്ലെന്നായിരുന്നു റിപ്പോർട്ട്. കോടതി തീരുമാനം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. ചില നിക്ഷിപ്ത താൽപര്യക്കാര്‍ പല രീതിയിൽ തന്‍റെ നിലപാടിനെതിരെ രംഗത്ത് വരികയാണെന്നും കെ രാജു പറഞ്ഞിരുന്നു. 

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവങ്ങള്‍ക്ക് പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് മെയ് 11 മുതൽ ഉത്സവങ്ങൾക്കും പൊതുപരിപാടികൾക്കും ആനകളെ നൽകില്ലെന്ന് ആന ഉടമകളുടെ സംഘടന വ്യക്തമാക്കിയിരുന്നു. മന്ത്രിതല യോഗത്തിൽ ഉണ്ടായ തീരുമാനം സർക്കാർ അട്ടിമറിച്ചു. ഉടമകൾ ആനകളെ പീഡിപ്പിച്ച് കോടികൾ ഉണ്ടാക്കുന്നുവെന്ന വനം മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാർഹമാണെന്നും ആന ഉടമകളുടെ സംഘടന വ്യക്തമാക്കിയിരുന്നു. 
 

Follow Us:
Download App:
  • android
  • ios