മന്ത്രി വാക്കുപാലിച്ചു. കെ എസ് ആർ ടി സി കൊട്ടാരക്കര ഡിപ്പോയിലെ കണ്ടക്ടർ രേഖ കെ മന്ത്രിയുടെ അഭിനന്ദനത്തിനർഹയായി. മൊമെന്റോ നൽകി അനുമോദിച്ച മന്ത്രി ഫെയ്സ്ബുക്കിൽ അഭിനന്ദനക്കുറിപ്പുമിട്ടു.

കൊല്ലം: 'കൃത്യമായി ശമ്പളം നൽകുക മാത്രമല്ല, മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ജീവനക്കാരെ മന്ത്രിയുടെ ഓഫീസിൽ വിളിച്ച് വരുത്തി അഭിനന്ദിക്കും' -ഇത് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ വാക്കായിരുന്നു. തിരുവനന്തപുരത്ത് നടന്ന ട്രാൻസ്പോ എക്പോ യുടെ സമയത്തായിരുന്നു തീരുമാനം. മന്ത്രി വാക്കുപാലിച്ചു. കെ എസ് ആർ ടി സി കൊട്ടാരക്കര ഡിപ്പോയിലെ കണ്ടക്ടർ രേഖ കെ മന്ത്രിയുടെ അഭിനന്ദനത്തിനർഹയായി. മൊമെന്റോ നൽകി അനുമോദിച്ച മന്ത്രി ഫെയ്സ്ബുക്കിൽ അഭിനന്ദനക്കുറിപ്പുമിട്ടു.

"ഒരു കണ്ടക്ടർ എങ്ങനെയാകണം എന്ന് മറ്റ് ജീവനക്കാർക്ക് കു‌ടി മാതൃക ആക്കാവുന്ന പെരുമാറ്റത്തിലൂടെ യാത്രക്കാരുടെ പ്രശംസ പിടിച്ചുപറ്റിയ മിടുക്കിയായ ജീവനക്കാരി.....ഇങ്ങനെ ആകണം KSRTC യുടെ ജീവനക്കാർ. ഈ കണ്ടക്ടറുടെ യാത്രക്കാരോടുള്ള പെരുമാറ്റത്തെ കുറിച്ചും ജോലിയോടുള്ള ആത്മാർത്ഥതയെ കുറിച്ചും നിരവധി പേരാണ് എന്നെയും എന്റെ ഓഫീസിനെയും വിളിച്ചു അറിയിച്ചത്.. (അതിൽ ഒരു യാത്രക്കാരന്റെ ഫേസ്ബുക്ക് പോസ്റ്റ് താഴെ കമന്റ് ആയി കൊടുത്തിട്ടുണ്ട്..). മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ജീവനക്കാരെ മന്ത്രിയുടെ ഓഫീസിൽ വച്ച് അഭിനന്ദിക്കുമെന്ന് കഴിഞ്ഞ ട്രാൻസ്പോ എക്പോ യുടെ സമയത്ത് തീരുമാനപ്പെടുത്തിരുന്നു. അതിന്റെ തുടർച്ചയായി ആണ് കണ്ടക്ടർ രേഖ യെ അഭിനന്ദിച്ചു..ഇനിയും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ജീവനക്കാരെ നേരിട്ട് അഭിനന്ദിക്കുന്നതാണ്." 

YouTube video player