'അവളെ പേടിച്ചാരും നേര്‍വഴി നടന്നില്ലെന്ന് താടകയെ കുറിച്ച് പറഞ്ഞ പോലെ': മുഖ്യമന്ത്രിക്കെതിരെ കെസി വേണുഗോപാൽ
തനിക്ക് നേരെയുള്ള പ്രതിഷേധങ്ങളെ ഇങ്ങനെ നേരിട്ട മുഖ്യമന്ത്രി കേരളത്തിൽ ഇതാദ്യമാണ്. വായുമാർഗം പോലും മുഖ്യമന്ത്രി രക്ഷപ്പെടാൻ ശ്രമിക്കുന്ന അവസ്ഥയാണെന്നും കെസി പറഞ്ഞു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഏര്‍പ്പെടുത്തിയ കനത്ത സുരക്ഷയ്ക്ക് എതിരെ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. അവളെ പേടിച്ചാരും നേർവഴി നടന്നീല്ലെന്ന് താടകയെ കുറിച്ച് പറഞ്ഞതു പോലെയാണ് കേരളത്തിലെ അവസ്ഥയെന്ന് കെ.സി പരിഹസിച്ചു. തനിക്ക് നേരെയുള്ള പ്രതിഷേധങ്ങളെ ഇങ്ങനെ നേരിട്ട മുഖ്യമന്ത്രി കേരളത്തിൽ ഇതാദ്യമാണ്. വായുമാർഗം പോലും മുഖ്യമന്ത്രി രക്ഷപ്പെടാൻ ശ്രമിക്കുന്ന അവസ്ഥയാണെന്നും കെസി പറഞ്ഞു. ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരി നടത്തിയ വെളിപ്പെടുത്തലിൽ നിന്നും സിപിഎമ്മിന് തലയൂരാനാവില്ലെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.