Asianet News MalayalamAsianet News Malayalam

'വിജയ സാധ്യതയുള്ളവരെയേ സ്ഥാനാർത്ഥിയാക്കൂ', വിട്ടുവീഴ്ചയ്ക്കില്ലെന്ന് കെസി വേണുഗോപാൽ

വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ മാറ്റി വയ്ക്കാൻ തയ്യാറാവണം. വിജയ സാധ്യതയുള്ളവരെയേ സ്ഥാനാർത്ഥിയാക്കാൻ കഴിയൂ.  ഇതിൽ വിട്ട് വീഴ്ചയുണ്ടാകില്ല

kc venugopal on congress seat division
Author
Thiruvananthapuram, First Published Jan 23, 2021, 12:35 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ സാധ്യത മാത്രമാകണം സ്ഥാനാർത്ഥി നിർണ്ണയത്തിലെ മാനദണ്ഡമെന്ന് കോൺഗ്രസ് ഹൈക്കമാന്റ്. തെരഞ്ഞെടുപ്പ് അതീവ നിർണ്ണായകമെന്ന് വ്യക്തമാക്കിയ കെസി വേണുഗോപാൽ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ മാറ്റി വയ്ക്കാൻ നേതാക്കൾ തയ്യാറാകണമെന്ന്  മേൽനോട്ട സമിതിയിൽ ആവശ്യപ്പെട്ടു. 

തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി കോൺഗ്രസ് മുന്നോട്ട്‌ പോകണം. വിജയ സാധ്യതയുള്ളവരെയേ സ്ഥാനാർത്ഥിയാക്കാൻ കഴിയൂ. ഇതിൽ വിട്ട് വീഴ്ചയുണ്ടാകില്ല. തനിക്ക് വ്യക്തി താൽപര്യങ്ങൾ ഇല്ലാത്തതുകൊണ്ട് ഇക്കാര്യം തുറന്ന് പറയുകയാണെന്നും ചിലപ്പോൾ മറ്റുള്ളവർ താൽപര്യങ്ങൾ കൊണ്ട് അത് തുറന്ന് പറഞ്ഞെന്ന് വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചര്‍ച്ച ചെയ്യാനാണ് കോൺഗ്രിസിന്‍റെ നിര്‍ണായക യോഗം തിരുവനന്തപുരത്ത് ചേർന്നത്. സീറ്റ് വിഭജനം വേഗത്തിൽ പൂര്‍ത്തിയാക്കണമെന്ന ആവശ്യം ഘടകകക്ഷികൾ കൂടി മുന്നോട്ട് വച്ച സാഹചര്യത്തിൽ കൂടിയാണ് യോഗം വിളിച്ചുചേർത്തത്. 

 

Follow Us:
Download App:
  • android
  • ios