'ലീഗിന് മതേതര സർട്ടിഫിക്കറ്റ് നൽകാൻ സിപിഎം മത്സരിക്കുന്നതിൽ സന്തോഷം'; കെ.സി വേണുഗോപാൽ
യുഡിഎഫ് കെട്ടുറപ്പ് ഭദ്രമാക്കുക എന്നത് എല്ലാ കാലത്തും ലീഗിന്റെ മുന്തിയ പരിഗണനയിലുള്ള കാര്യമാണ്. സിപിഎമ്മിന് ലീഗിനെ ചാരാതെ മുന്നോട്ട് പോകാനാവില്ല എന്ന സ്ഥിതിയാണുള്ളതെന്നും കെസി വേണുഗോപാൽ പറഞ്ഞു.

ആലപ്പുഴ: ലീഗിന് മതേതര സർട്ടിഫിക്കറ്റ് നൽകാൻ സിപിഎം മത്സരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ. ലീഗിന് ഗുഡ് സർട്ടിഫിക്കറ്റ് കൊടുക്കുന്നത് നല്ലകാര്യമാണെന്നും കെസി വേണുഗോപാൽ പറഞ്ഞു. യുഡിഎഫ് കെട്ടുറപ്പ് ഭദ്രമാക്കുക എന്നത് എല്ലാ കാലത്തും ലീഗിന്റെ മുന്തിയ പരിഗണനയിലുള്ള കാര്യമാണ്. സിപിഎമ്മിന് ലീഗിനെ ചാരാതെ മുന്നോട്ട് പോകാനാവില്ല എന്ന സ്ഥിതിയാണുള്ളതെന്നും കെസി വേണുഗോപാൽ പറഞ്ഞു.
'ലീഗിന് പിന്നാലെ സിപിഎം നടക്കുന്നത് ആത്മവിശ്വാസം നഷ്ടമായതിനാല്‍': സിപിഎമ്മിനെതിരെ വി ഡി സതീശന്‍
അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസ് സർക്കാർ രൂപീകരിക്കും. മധ്യപ്രദേശിലും ചത്തീസ്ഗഢിലും കോൺഗ്രസ് അനുകൂല കാറ്റുണ്ട്. തെലുങ്കാനയിലും വലിയ മുന്നേറ്റമുണ്ട്. രാജസ്ഥാൻ സർക്കാരിന്റെ നല്ല കാര്യങ്ങൾ ജനങ്ങളിലെത്തി. ഇന്ത്യ മുന്നണിയുടെ ലക്ഷ്യം നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. വിശാലമായ കാഴ്ചപ്പാടുകളോടെ വിട്ടു വീഴ്ച മനോഭാവത്തിൽ മുന്നോട്ട് പോകും. 26 പാർട്ടികളുള്ള മുന്നണിയിലെ പിണക്കങ്ങൾ സ്വാഭാവികമാണ്. പ്രശ്നങ്ങൾ ഉന്നയിച്ചവരോട് കോൺഗ്രസ് നേതൃത്വം സംസാരിക്കുന്നുണ്ടെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. ആര്യാടൻ ഷൗക്കത്തിനെതിരായ നടപടി കൊച്ചു കൊച്ചു കാര്യങ്ങൾ മാത്രമാണ്. കെപിസിസി ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.youtube.com/watch?v=Ko18SgceYX8