സര്‍ക്കാര്‍ വിവേകത്തോടെ പെരുമാറണം.ആര്‍ച്ച് ബിഷപ്പ് അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തത് ദുരുദ്ദേശപരം.ഇത്തരം കേസുകള്‍ക്കൊണ്ട് സമരത്തെ അടിച്ചമര്‍ത്താനാവില്ലെന്നും കെ.സി.ബി.സി വക്താവ് ഫാ.ജേക്കബ് ജി പാലക്കാപ്പിള്ളി 

എറണാകുളം:വിഴിഞ്ഞം സമരത്തോട് സര്‍ക്കാര്‍ കാണിക്കുന്നത് നിഷേധാത്മക നിലപാടെന്ന് കെ.സി.ബി.സി കുറ്റപ്പെടുത്തി.സമരക്കാരെ കൂടുതല്‍ പ്രകോപിപ്പിക്കാനാണ് മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ശ്രമിക്കുന്നത്.സര്‍ക്കാര്‍ വിവേകത്തോടെ പെരുമാറണം.ആര്‍ച്ച് ബിഷപ്പ് അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തത് ദുരുദ്ദേശപരമാണ്.ഇത്തരം കേസുകള്‍ക്കൊണ്ട് സമരത്തെ അടിച്ചമര്‍ത്താനാവില്ല.കേസുകള്‍കൊണ്ടോ ഭീഷണികൊണ്ടോ സമരത്തില്‍ നിന്ന് പിൻമാറില്ല.മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരേയും കെ.സി.ബി.സി വിമര്‍ശനമുന്നയിച്ചു.മന്ത്രിമാര്‍ പ്രകോപനപരമായും സമൂഹത്തില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്ന വിധത്തിലും സംസാരിക്കരുത്. വര്‍ഗീയ ധ്രുവീകരണത്തിന് കാരണമാവുന്ന വിധം പ്രതികരിക്കരുതെന്നും കെ.സി.ബി.സി വക്താവ് ഫാ.ജേക്കബ് ജി പാലക്കാപ്പിള്ളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

വിഴിഞ്ഞത്ത് സർക്കാരിന്റേത് നിഷേധാത്മക നിലപാടെന്ന് കെസിബിസി| KCBC

'ആസൂത്രിത തിരക്കഥ; പിന്നിൽ സർക്കാരും അദാനിയുടെ ഏജന്റുമാരും'; പൊലീസിനെയും പഴിചാരി ഫാ. യൂജിൻ പെരേര

വിഴിഞ്ഞത്ത് സമാധാനപരമായി മുന്നോട്ട് പോയ സമരത്തെ പൊളിക്കാൻ സർക്കാർ ആസൂത്രിത ശ്രമം നടത്തിയെന്ന് സമരസമിതി കൺവീനർ ഫാ. യൂജിൻ പെരേര. ഒരു വിഭാഗം ആളുകൾ സമരപ്പന്തലിന് മുന്നിലേക്ക് വന്ന് സമരക്കാരെ അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിക്കുകയും അപഹസിക്കുകയും ചെയ്തു. അതാണ് ഇന്നലെ സംഘർഷത്തിലേക്ക് എത്തിയത്. അദാനി ഗ്രൂപ്പിന്റെ ഏജന്റുമാർ ഇന്നലെ നടന്ന ആക്രമണങ്ങൾക്ക് പിന്നിലുണ്ട്. സർക്കാരിന് ധൈര്യമുണ്ടെങ്കിൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

വിഴിഞ്ഞം നിർമാണം തുടരും,സമരത്തിന് ക്രിമിനൽ സ്വഭാവം,മത സ്പർധക്ക് ശ്രമം,കോടതിവിധിക്ക് ശേഷം തുടർ നടപടി-മന്ത്രി

വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവയ്ക്കില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. സംസ്ഥാനത്തിന്‍റെ വികസനത്തിനായുള്ള വമ്പൻ പദ്ധതി നിർത്തിവയ്ക്കാൻ ആകില്ല. സമരം ചെയ്യുന്നവർ ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ അഞ്ചും സർക്കാർ അംഗീകരിച്ചതാണെന്നെന്നും തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. 

'ശബരിമലയിൽ പൊലീസ് എടുത്ത സമീപനമല്ല വിഴിഞ്ഞത്ത് കാണുന്നത് ,സർക്കാരിന്‍റേത് അഴകൊഴമ്പൻ സമീപനം' കെ സുരേന്ദ്രന്‍