സ്വാശ്രയ കോളേജ് അധ്യാപക നിയമനം സംബന്ധിച്ച ഓർഡിന‍ൻസിൽ ചർച്ച വേണമെന്നും കെസിബിസി ആവശ്യപ്പെട്ടു. ഓർഡിനൻസ് കോളജുകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നാണ് സഭയുടെ വിശദീകരണം. 

കൊച്ചി: കൊവിഡ് വാക്സിൻ ലഭ്യത ഉറപ്പുവരുത്തണമെന്ന് കെസിബിസി. ലോക്ഡൗൺ ഇളവുകളിൽ ദൈവാലയങ്ങളെ പരിഗിണിക്കണമെന്നും ആവശ്യം. സ്വാശ്രയ കോളേജ് അധ്യാപക നിയമനം സംബന്ധിച്ച ഓർഡിന‍ൻസിൽ ചർച്ച വേണമെന്നും കെസിബിസി ആവശ്യപ്പെട്ടു. ഓർഡിനൻസ് കോളജുകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നാണ് സഭയുടെ വിശദീകരണം. 

Add Asianetnews as a Preferred SourcegooglePreferred

ഓർഡിനൻസ് നിയമമാക്കും മുൻപ് മാനേജുമെന്റുകളുമായി ചർച്ച നടത്തണമെന്നാണ് കെസിബിസി ആവശ്യപ്പെട്ടുന്നത്. അതേസമയം, ന്യൂനപക്ഷ സ്കോളർഷിപ്പ് വിധി തുല്യനീതി ഉറപ്പുവരുത്തുന്നതാണെന്ന് അഭിപ്രായപ്പെട്ട കെസിബിസി വിധിയെ സ്വാഗതം ചെയ്തു. ചെല്ലാനത്തെ കടലാക്രമണത്തിന് ശാശ്വത പരിഹാരം വേണമെന്നും കെസിബിസി ആവശ്യപ്പെട്ടു.