Asianet News MalayalamAsianet News Malayalam

സംസ്ഥാനത്തേക്കുള്ള രണ്ടാം വന്ദേ ഭാരത് എക്‌സ്‌പ്രസ് പാലക്കാടെത്തി; രാവിലെ തിരുവനന്തപുരത്തെത്തും

ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് സൂപ്പര്‍ ഹിറ്റാക്കിയ കേരളത്തിലേക്ക് റെയിൽവേയുടെ സമ്മാനമാണ് പുത്തൻ നിറമണിഞ്ഞ പുതിയ വന്ദേ ഭാരത് എക്സ്പ്രസ്

Kerala 2nd Vande Bharat train passes Palakkad kgn
Author
First Published Sep 20, 2023, 10:35 PM IST

പാലക്കാട്: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ  ചെന്നൈയിൽ നിന്ന് യാത്ര പുറപ്പെട്ട് പാലക്കാടെത്തി. രാത്രി പത്തരയോടെയാണ് ട്രെയിൻ പാലക്കാട് ജങ്ഷൻ റെയിൽവെ സ്റ്റേഷനിലെത്തിയത്. നാളെ രാവിലെ ട്രെയിൻ തിരുവനന്തപുരത്ത് എത്തും എന്നാണ് ദക്ഷിണ റെയിൽവേയുടെ അറിയിപ്പ്. ട്രയൽ റണ്ണിന് ശേഷം ഞായറാഴ്ച കാസര്‍കോട് നിന്നാകും രണ്ടാം വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടന സര്‍വ്വീസ്.

ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് സൂപ്പര്‍ ഹിറ്റാക്കിയ കേരളത്തിലേക്ക് റെയിൽവേയുടെ സമ്മാനമാണ് പുത്തൻ നിറമണിഞ്ഞ പുതിയ വന്ദേ ഭാരത് എക്സ്പ്രസ്. ഇന്നലെ രാത്രി കാട് പാടി ജംഗ്ഷൻ വരെ നടത്തിയ ട്രയൽ റണ്ണും വിജയമായതോടെയാണ് ട്രെയിൻ പാലക്കാട് ഡിവിഷന് കൈമാറാനുളള പച്ചക്കൊടിയായത്.

ഔദ്യോഗിക അറിയിപ്പിന് പിന്നാലെ ഇന്ന് ഉച്ചയ്ക്ക് 2.45 ഓടെയാണ് രണ്ടാം വന്ദേ ഭാരത് എക്സ്പ്രസ് ചെന്നൈ സെന്‍ട്രലില്‍ നിന്ന് കേരളത്തിലേക്ക് യാത്ര പുറപ്പെട്ടത്. വെള്ളയും നീലയും നിറത്തിലുള്ള രണ്ട് വന്ദേഭാരത് ട്രെയിനുകൾ കൂടി ബേസിൻ ബ്രിഡ്ജിൽ തയ്യാറായിരുന്നെങ്കിലും ഡിസൈൻ മാറ്റം വരുത്തിയ പുതിയ വന്ദേഭാരത് ആണ് കേരളത്തിന് അനുവദിച്ചത്. ആകെ  8 കോച്ചുകളാണ് പുതിയ വന്ദേ ഭാരത് എക്സ്പ്രസിൽ ഉള്ളത്.

ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിവിധ റൂട്ടുകളിലായി 9 വന്ദേഭാരത് സര്‍വീസുകള്‍ വീ‍ഡിയോ കോൺഫറൻസിംഗ് വഴി ഉദ്ഘാടനം ചെയ്യും. ടിക്കറ്റ് ബുക്ക് ചെയ്തുള്ള യാത്രാ സര്‍വീസ് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ തുടങ്ങുമെന്നാണ് സൂചന.

Asianet News | Asianet News Live

Follow Us:
Download App:
  • android
  • ios