Asianet News MalayalamAsianet News Malayalam

ആരോഗ്യപ്രവർത്തകയ്ക്ക് കൊവിഡ്: മന്ത്രി വിഎസ് സുനിൽകുമാർ സ്വയം നിരീക്ഷണത്തിൽ

 എറണാകുളം ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയായിരുന്ന അദ്ദേഹവും കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകയും ഈ മാസം 15 ന് നടന്ന യോഗത്തിൽ ഒരുമിച്ചുണ്ടായിരുന്നു

Kerala agriculture minister VS Sunilkumar in quarantine
Author
Ernakulam, First Published Jun 22, 2020, 7:53 AM IST

തിരുവനന്തപുരം: സംസ്ഥാന കൃഷി മന്ത്രി വിഎസ് സുനിൽകുമാർ കൊവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ചു. ആരോഗ്യപ്രവർത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മന്ത്രി സ്വയം കൊവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ചത്. എറണാകുളം ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയായിരുന്ന അദ്ദേഹവും കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകയും ഈ മാസം 15 ന് നടന്ന യോഗത്തിൽ ഒരുമിച്ചുണ്ടായിരുന്നു.

തൃശ്ശൂർ കോർപ്പറേഷൻ ഓഫീസിലാണ് മന്ത്രി കഴിഞ്ഞ 15 ന് യോഗം വിളിച്ചത്. മന്ത്രിയുടെ മണ്ഡലത്തിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനായിരുന്നു യോഗം. ഈ യോഗത്തിലാണ് ആരോഗ്യവകുപ്പ് ജീവനക്കാരിയും പങ്കെടുത്തത്. താനിപ്പോൾ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ ക്വാറന്റീനിലാണെന്നും തന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും ക്വാറന്റീനിൽ പ്രവേശിച്ചെന്നും മന്ത്രി വിശദീകരിച്ചു. കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷം മെഡിക്കൽ ബോർഡ് നൽകുന്ന നിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു. 

തൃശ്സൂർ കോർപ്പറേഷനിലെ ആരോഗ്യവിഭാഗം ഉയർന്ന ഉദ്യോഗസ്ഥയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരടക്കം ഏഴ് പേർക്ക് ഇതുവരെ കോർപ്പറേഷനിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ആരൊക്കെ, എത്ര ദിവസം കൊവിഡ് നിരീക്ഷണത്തിൽ പോകണമെന്ന് നിർദ്ദേശം പുറപ്പെടുവിക്കും.

Follow Us:
Download App:
  • android
  • ios