പട്ടാമ്പി മണ്ഡലത്തിലാണ് അബ്ദുൽ സലാം വോട്ട് രേഖപ്പെടുത്തിയത്. 38 വർഷങ്ങളായി ഗൾഫിൽ ജോലി ചെയ്യുന്ന ആളാണ് അബ്ദുൽ സലാം.
- Home
- News
- Kerala News
- Kerala Assembly Election 2026 LIVE: വിധിയെഴുതി കേരളം! പോളിങ് സമയം അവസാനിച്ചു, 78.01%
Kerala Assembly Election 2026 LIVE: വിധിയെഴുതി കേരളം! പോളിങ് സമയം അവസാനിച്ചു, 78.01%

നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കനത്ത പോളിംഗ്. വൈകിട്ട് ആറ് മണി വരെയുള്ള കണക്ക് പ്രകാരം 78.01% ശതമാനമാണ് പോളിംഗ്. എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിംഗ് 80 ശതമാനം കടക്കുമെന്നാണ് സൂചന. രാവിലെ മുതൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ പോളിങ് ബൂത്തുകളിൽ പ്രകടനമാകുന്ന തിരക്ക് ഇതാണ് സൂചിപ്പിക്കുന്നത്. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. 883 സ്ഥാനാർത്ഥികൾ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിംഗ് ബൂത്തിലെത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍, നടൻ മോഹൻലാൽ തുടങ്ങിയവരും സ്ഥാനാര്‍ത്ഥികളുമെല്ലാം രാവിലെ തന്നെ പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.

Kerala Assembly Election 2026 LIVE:കന്നിവോട്ട് ചെയ്ത് 59വയസുകാരൻ
Kerala Assembly Election 2026 LIVE:ഉയർന്ന പോളിങ് എൽഡിഎഫിന് ഗുണം ചെയ്യും: എംവി ഗോവിന്ദൻ
ഉയർന്ന വോട്ടിംഗ് ശതമാനം എൽഡിഎഫിന് അനുകൂലമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എൽഡിഎഫ് വോട്ടുകൾ ഭൂരിഭാഗവും ഉച്ചയ്ക്ക് മുമ്പ് ചെയ്തിട്ടുണ്ട്.
Kerala Assembly Election 2026 LIVE:മാനന്തവാടിയിൽ പോളിങ് ഓഫീസറെ മാറ്റി
മാനന്തവാടി ചെറുകാട്ടൂരിൽ പോളിങ് ഓഫീസറെ മാറ്റി. താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ വോട്ടർമാരെ പ്രേരിപ്പിച്ചു എന്ന പരാതിയിലാണ് നടപടി.
Kerala Assembly Election 2026 LIVE:വലിയ കൊടുങ്കാറ്റ് ഉണ്ടാകും- ആന്‍റോ ആന്‍റണി
യുഡിഎഫിന് അനുകൂലമായ വലിയ കൊടുങ്കാറ്റ് ഉണ്ടാകുന്നു എന്ന പ്രതികരണം ലഭിക്കുന്നുണ്ടെന്ന് ആന്‍റോ ആന്‍റണി പറഞ്ഞു. ആറന്മുളയിലെ വോട്ടിംഗ് മെഷീനിലെ സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോയുമായി ബന്ധപ്പെട്ട് പ്രശ്നവും ആന്‍റോ ആന്‍റണി ചൂണ്ടികാട്ടി. എല്ലാ ബൂത്തിലും ഈ പ്രശ്നമുണ്ട്. ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള പ്രശ്നമുണ്ടാകുന്നത്. ജില്ലാ കളക്ടർക്കും ഇലക്ഷൻ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. ആറന്മുളയിൽ മന്ത്രി വീണ ജോര്‍ജ് മൂന്നാം സ്ഥാനത്തേക്ക് പോകും. മന്ത്രി പ്രവചിച്ച ഭൂരിപക്ഷം അബിൻ വർക്കിക്ക് ലഭിക്കും.
Kerala Assembly Election 2026 LIVE:തൃക്കരിപ്പൂരിൽ കള്ളവോട്ട് പരാതി
തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ പിലിക്കോട് - പുത്തിലോട് 137 ബൂത്തിൽ എൽഡിഎഫ് കള്ളവോട്ട് ചെയ്തെന്ന് പരാതി. തടഞ്ഞ ബൂത്ത് ഏജന്‍റിനെ മർദിച്ചുവെന്ന് യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യർ ആരോപിച്ചു. റീപോളിംഗ് വേങ്ങമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
Kerala Assembly Election 2026 LIVE: നല്ല ആത്മവിശ്വാസത്തിലെന്ന് കെ ബി ഗണേഷ്‍കുമാര്‍
നല്ല ആത്മവിശ്വാസത്തിലാണെന്ന് കെ ബി ഗണേഷ്‍കുമാര്‍. തനിക്ക് വോട്ടു ചെയ്തവർ സന്തോഷത്തോടെ അത് തുറന്നു പറയുന്നുണ്ട്. പത്തനാപുരത്ത് മികച്ച പോളിങ്ങാണെന്നും ഗണേഷ്‍കുമാര്‍ പറഞ്ഞു.

Kerala Assembly Election 2026 LIVE:ഭൂരിപക്ഷം പ്രവചിച്ച് അഹങ്കാരം കാണിക്കാനില്ല -അബിൻ വർക്കി
ഭൂരിപക്ഷം പ്രവചിച്ച് അഹങ്കാരം കാണിക്കാനില്ല -അബിൻ വർക്കി
ഭൂരിപക്ഷം പ്രവചിച്ച് അഹങ്കാരം കാണിക്കാനില്ലെന്ന് അബിൻ വര്‍ക്കി. ആറന്മുളയിലെ ജനങ്ങളെ വിലകുറച്ചു കാണുന്നില്ല. കാടിളക്കിവരുന്ന തരംഗമാണ്. അതിൽ ആറന്മുള പിടിച്ചു നിൽക്കില്ലെന്നും അബിൻ വര്‍ക്കി പറഞ്ഞു.

Kerala Assembly Election 2026 LIVE:വടക്കാഞ്ചേരി ഗേള്‍സ് ഹൈസ്കൂളിൽ പ്രതിഷേധം
കള്ലവോട്ട് ആരോപണത്തിൽ വടക്കാഞ്ചേരി ഗേൾസ് ഹൈസ്കൂളിൽ പ്രതിഷേധം. ബിജെപി പ്രവർത്തകർ പൊലീസുമായി തർക്കിക്കുകയണ്. സജീവൻ എന്ന വ്യക്തിയുടെ വോട്ട് മറ്റൊരാൾ തപാൽ വോട്ടായി ചെയ്തതാണ് പ്രശ്നം. തെറ്റായി രേഖപ്പെടുത്തപ്പെട്ടതുകൊണ്ടാണ് സജീവന് വോട്ട് ചെയ്യാൻ കഴിയാതിരിക്കുന്നത്. റിട്ടേണിംഗ് ഓഫീസർ വരാതെ പിരിഞ്ഞു പോകില്ലെന്ന് ബിജെപി പ്രവര്‍ത്തകര്‍ വ്യക്തമാക്കി.വടക്കാഞ്ചേരി എൻഡിഎ സ്ഥാനാർഥി ഉല്ലാസ് ബാബു ബൂത്തിനു മുന്നിൽ കുത്തിയിരിക്കുകയാണ്.
Kerala Assembly Election 2026 LIVE:ഷൊർണൂരിൽ കള്ളവോട്ട് പരാതി
ഷൊർണൂരിൽ കള്ളവോട്ട് ആരോപണം. കന്നിവോട്ടറുടെ വോട്ട് മറ്റാരോ രേഖപ്പെടുത്തി. പരുത്തിപ്ര ബിഎംഎസ്എൽപി സ്കൂളിലെ 169 നമ്പർ ബൂത്തിലാണ് കള്ളവോട്ട് ആരോപണം ഉയര്‍ന്നത്. ബി.നിഖിൽ എന്നയാളുടെ വോട്ടാണ് മറ്റാരോ രേഖപ്പെടുത്തിയത്. ടെൻഡർ വോട്ടിലൂടെ പ്രശ്നം പരിഹരിക്കാം എന്ന് അധികൃതർ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് വോട്ടർ പരാതി നൽകും.
Kerala Assembly Election 2026 LIVE:കേരളത്തിൽ നല്ല ഭരണമുണ്ടാവണം- കുഞ്ചാക്കോ ബോബൻ
വോട്ടവകാശം ഉത്തരവാദിത്വത്തോട് കൂടി നിർവഹിക്കേണ്ടതെന്നും ജയിക്കുന്നവർക്ക് നാടിന് നല്ല രീതിയിൽ സേവിക്കാൻ കഴിയണമെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.കേരളത്തിൽ നല്ല ഭരണമുണ്ടാവണം. തുടർഭരണം ആണെങ്കിലും തുടരാത്ത ഭരണമാണെങ്കിലും നല്ല ഭരണം ഉണ്ടാവണം. സിനിമ മേഖലയിൽ നിന്ന് ഒരുപാട് പേർ രാഷ്ട്രീയത്തിലേക്ക് വരുന്നുരമേശ് പിഷാരടിക്ക് വ്യക്തിപരമായി വിജയാശംസകൾ നേരുന്നു. നല്ല വ്യക്തത്വങ്ങൾ ജയിച്ചു വരട്ടെയെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.ആലപ്പുഴ മണ്ഡലത്തിലെ 219 നമ്പർ ( സെന്‍റ് സെബാസ്റ്റ്യൻ എൽ പി സ്കൂൾ ) ബൂത്തിലാണ് കുഞ്ചാക്കോ ബോബൻ വോട്ട് ചെയ്തത്.

Kerala Assembly Election 2026 LIVE:മുഖ്യമന്ത്രി ആരായിരിക്കുമെന്നതിൽ തര്‍ക്കമുണ്ടാകില്ലെന്ന് ശശി തരൂര്‍
ജനം ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്ന് ശശി തരൂര്‍. അതിനുവേണ്ടി കേരളം മുഴുവൻ വോട്ടു ചെയ്യുന്നു. ഉയർന്ന വോട്ടിംഗ് ശതമാനം അതാണ് സൂചിപ്പിക്കുന്നത്. യുഡിഎഫിൽ മുഖ്യമന്തിയെ തീരുമാനിക്കാനൊന്നും വലിയ പ്രശ്‌നമുണ്ടാകില്ല. കേന്ദ്ര നേതൃത്വം വേഗം തീരുമാനിക്കും. ബിജെപി ഒന്ന് രണ്ട് സ്ഥലങ്ങളിൽ അക്കൗണ്ട് തുറക്കാനുള്ള സാധ്യതയാണ് ഉള്ളത്. ഈ സ്ഥലങ്ങളിൽ ശക്തമായ ത്രികോണ പോരാട്ടമാണുള്ളത്. ഇവിടെ അപകടം മനസിലാക്കി ജനങ്ങൾ വോട്ടു ചെയ്യണമെന്നും ശശി തരൂര്‍ പറഞ്ഞു.
Kerala Assembly Election 2026 LIVE:രാഷ്ട്രീയം സേവനവും സിനിമ ഉപജീവനവുമാണ്- എം മുകേഷ്
ഭരണ തുടർച്ചയുണ്ടാകുമെന്നും സമാധാനം ആഗ്രഹിക്കുന്നവർ എൽഡിഎഫിന് വോട്ട് ചെയ്യുമെന്നും എം മുകേഷ്. സമാധാനത്തോടെ ജീവിക്കണോ വേണ്ടേ എന്ന് തീരുമാനിച്ചാൽ മാത്രം മതി.പുതിയ ആൾക്കാർ വരണം. വിജയ സാധ്യത കണക്കിലെടുത്താണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചത്. താൻ സിനിമയിൽ സജീവമായി കഴിഞ്ഞു. രാഷ്ട്രീയം സേവനവും സിനിമ ഉപജീവനവുമാണ്.ആ സേവനം തുടരും. പൊതുപരിപാടികളിൽ സജീവമല്ലെന്ന ആക്ഷേപത്തിനും മുകേഷ് മറുപടി നൽകി. പരിപാടികളിലൊക്കെ പങ്കെടുക്കുന്നുണ്ട്. തിരക്കുണ്ട് എന്നത് സത്യമാണ്.പിന്നെ പൊതുപരിപാടികളിൽ പുതിയ ആൾക്കാരും വരട്ടെയെന്നും മുകേഷ് പറഞ്ഞു.

Kerala Assembly Election 2026 LIVE:ഇത് നമ്മളുടെ അവകാശവും കടമയും -ടൊവിനോ തോമസ്
ഇത് നമ്മളുടെ അവകാശവും കടമയുമാണെന്ന് വോട്ട് ചെയ്തശേഷം ടൊവിനോ തോമസ് പ്രതികരിച്ചു. സിനിമാക്കാരുടെ രാഷ്ട്രീയ പ്രവേശനത്തിലും ടൊവിനോ മറുപടി നൽകി. കഴിവും പ്രാപ്തിയും ഉള്ളവർ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് അഭിനന്ദനാർഹമാണ്. രാഷ്ട്രീയത്തിൽ ക്ഷോഭിക്കുന്നത് പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാകും. താൻ രാഷ്ട്രീയത്തിലേക്ക് ഇപ്പോൾ ഇല്ല.ഇറങ്ങിയേപ്പറ്റു എന്ന തരത്തിൽ മാറ്റങ്ങൾ വന്നാൽ ഇറങ്ങും. ഏതു മുന്നണി അധികാരത്തിൽ വന്നാലും കേരളത്തിനുവേണ്ടി നല്ലത് ചെയ്യാൻ കഴിയണമെന്നും ടൊവിനോ തോമസ് പറഞ്ഞു.

Kerala Assembly Election 2026 LIVE:വോട്ട് ആദ്യം, അതിനുശേഷം വിവാഹം
വിവാഹ ചടങ്ങിന് മുൻപ് വോട്ട് ചെയ്യാൻ എത്തി വധു. വയനാട് മേപ്പാടി സ്വദേശി അഖില ആൻ്റണി മൈക്കിൾ ആണ് വിവാഹ വസ്ത്രത്തിൽ എത്തി വോട്ട് ചെയ്തത്.മേപ്പടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 191-ാം നമ്പർ ബൂത്തിൽ ആയിരുന്നു വോട്ട്.
പത്തനംതിട്ടയിലും വിവാഹത്തിന് മുമ്പ് വോട്ട് ചെയ്യാൻ വധു എത്തി. പത്തനംതിട്ട അടൂർ നെല്ലിമുകൾ സ്വദേശിനി ആശ വിൽസൺ ആണ് പാറക്കൂട്ടം സർക്കാർ എൽ പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയത്. ഇന്നാണ് ആശയുടെ വിവാഹം. വിവാഹ വേഷത്തിലാണ് ആശ വോട്ട് ചെയ്യാൻ എത്തിയത്.
വയനാട് മേപ്പാടി സ്വദേശി അഖില ആൻ്റണി മൈക്കിൾ വോട്ട് ചെയ്യാനെത്തിയപ്പോള്‍

ആശ വിൽസണ്‍ വോട്ട് ചെയ്യാനെത്തിയപ്പോള്‍

Kerala Assembly Election 2026 LIVE:വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണു മരിച്ചു
തൃശൂര്‍ വാണിയംപാറ ഇ കെ എം യു പി സ്കൂളിലെ 37-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണു മരിച്ചു. കൊമ്പഴ രാമൻചിറ സ്വദേശി വിനോദ് (ഉണ്ണി ചെക്കൻ 63)ആണ് മരിച്ചത്. വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ വിനോദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പോളിങ് ഓഫീസറുടെ നേതൃത്വത്തിൽ വീൽചെയറിൽ ഇരുത്തുന്ന സമയത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ആംബുലൻസിൽ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല
Kerala Assembly Election 2026 LIVE:കനത്ത പോളിങ്
രാവിലെ 11 മണിവരെയുള്ള കണക്ക് പ്രകാരം 33.28ശതമാനമാണ് കേരളത്തിലെ പോളിങ്. രാവിലെ മുതൽ മികച്ച പോളിങാണ് രേഖപ്പെടുത്തിയതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിക്കുന്നത്. 14 ജില്ലകളിലും പോളി ശതമാനം 30 കടന്നു. എറണാകുളത്തും തൃശൂരും പാലക്കാടും വയനാടും 35 ശതമാനത്തിന്‍റെ അടുത്താണ് പോളിങ്.
Kerala Assembly Election 2026 LIVE: ബിജെപി വലിയ കക്ഷിയായി മാറും- അനിൽ ആന്‍റണി
ബിജെപി വലിയ കക്ഷിയായി മാറുമെന്ന് അനിൽ ആന്‍റണി. മറ്റു സംസ്ഥാനങ്ങളിലെ പോലെ സിപിഎമ്മും കോണ്‍ഗ്രസും ഒറ്റ മുന്നണിയായി ബിജെപിക്കെതിരെ ഒന്നിക്കുന്നത് ഭാവിയിൽ കേരളം കാണും. ശോഭ സുരേന്ദ്രൻ വിഷയത്തിൽ അഭിപ്രായം പറഞ്ഞു വിവാദം ഉണ്ടാക്കാനില്ലെന്നും അനിൽ ആന്‍റണി.
Kerala Assembly Election 2026 LIVE:ഒരു പ്രവചനം നടത്താനില്ലെന്ന് നടൻ ജഗദീഷ്
ഒരു പ്രവചനം നടത്താനില്ലെന്ന് നടൻ ജഗദീഷ്. ഒന്നാം പിണറായി സർക്കാർ നിപയും പ്രളയവും അടക്കം നേരിട്ടത് രണ്ടാം ഭരണത്തിലേക്ക് നയിച്ചു. ഇത്തവണ അങ്ങനെയുണ്ടായില്ല.ചിലർക്ക് സർക്കാരിനോട് വിരുദ്ധ അഭിപ്രായം ഉണ്ടാകാം. മൂന്നാമത് വരുന്ന സ്ഥാനാർത്ഥി പലയിടത്തും വിജയം തീരുമാനിക്കും. നേമം മണ്ഡലത്തിലെ കാലടി സ്കൂളിലെ ബൂത്തിലെത്തിയാണ് ജഗദീഷ് വോട്ട് ചെയ്തത്.

Kerala Assembly Election 2026 LIVE:പ്രതിഷേധം അറിയിച്ച് ചാണ്ടി ഉമ്മന്‍റെ വോട്ട്
സർക്കാരിനെതിരെ പ്രതിഷേധമറിയിച്ചാണ് ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ വോട്ട് രേഖപ്പെടുത്തിയത്. കറുപ്പ് വസ്ത്രം അണിഞ്ഞാണ് ചാണ്ടി ഉമ്മൻ വോട്ട് ചെയ്യാനെത്തിയത്. ഉമ്മൻ ചാണ്ടിയെ വേട്ടയാടിയതിൽ പ്രതിഷേധിച്ചാണ് ചാണ്ടി ഉമ്മൻ കറുത്ത വസ്ത്രം അണിഞ്ഞെത്തിയത്.

Kerala Assembly Election 2026 LIVE:വൈകിട്ട് ആറുമണിയോടെ പിണറായി സര്‍ക്കാര്‍ അസ്തമിക്കും- എ കെ ആന്റണി
വൈകിട്ട് ആറുമണിക്ക് ശേഷം പിണറായി സർക്കാർ കെയർ ടേക്കർ സർക്കാർ മാത്രമാകും. പിണറായി വിജയൻ സര്‍ക്കാരിന്‍റെ അസ്തമയമായിരിക്കുമെന്നും എകെ ആന്‍റണി പറഞ്ഞു. ഇനി അവർക്ക് പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാം. യുഡിഎഫ് വരും എന്ന് 100% ഉറപ്പാണെന്നും എകെ ആന്‍റണി പറഞ്ഞു. ജഗതി സ്കൂളിലെത്തിയാണ് ആന്‍റണി വോട്ട് രേഖപ്പെടുത്തിയത്.
