10:51 AM (IST) Apr 02

Malayalam News Live: തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

സുരക്ഷ ജീവനക്കാരാണ് ആദ്യം മൃതദേഹം കണ്ടത്. മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.

Read Full Story
10:27 AM (IST) Apr 02

Malayalam News Live: കേരളത്തിൽ തെരഞ്ഞെടുപ്പ് ചൂട്, പ്രകടന പത്രിക പുറത്തിറക്കി ഇടതുമുന്നണി; മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു

ഇടതുമുന്നണിയുടെ പ്രകടന പത്രിക മുഖ്യമന്ത്രി പിണറായി വിജയൻ പത്രിക പ്രകാശനം ചെയ്തു. അറുപത് പോയിൻ്റുകളായി രണ്ട് പുസ്തകമായാണ് എൽഡിഎഫിന്റെ പ്രകടന പത്രിക.

Read Full Story
09:28 AM (IST) Apr 02

Malayalam News Live: പി വി അൻവർ തന്നെയും മുഖ്യമന്ത്രിയുടെ കുടുംബാം​ഗങ്ങളെയും വ്യക്തിഹത്യ ചെയ്യുന്നുവെന്ന് മുഹമ്മദ് റിയാസ്; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും

പി വി അൻവറിനെതിരെ പി എ മുഹമ്മദ്‌ റിയാസ് ഇന്ന് പരാതി നൽകും. തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരാതി നൽകുക. വ്യക്തിഹത്യ ചൂണ്ടിക്കാട്ടിയാണ് പരാതി.

Read Full Story
09:09 AM (IST) Apr 02

Malayalam News Live: ലൈംഗിക അതിക്രമം നടന്ന കാരവൻ കണ്ടെത്തി

സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കാൻ പൊലീസ്. ലൈംഗിക അതിക്രമം നടന്ന കാരവൻ പൊലീസ് കണ്ടെത്തി. കാരവന്‍റെ ഉള്ളിൽ സിസിടിവി ഇല്ല. കാരവൻ്റെ പുറത്തുള്ള സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ശേഖരിക്കാൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

Read Full Story
09:09 AM (IST) Apr 02

Malayalam News Live: ഇടത്-വലത് മുന്നണികളുടെ പ്രകടന പത്രിക ഇന്ന്

നിയമസഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതാൻ ഇനി 7 നാൾ മാത്രം ശേഷിക്കെ പ്രചാരണം കടുക്കുന്നു. കളം പിടിക്കാൻ തന്ത്രങ്ങൾ മെനയുകയാണ് മൂന്ന് മുന്നണികളും. തെരഞ്ഞെടുപ്പിനുള്ള എൽഡിഎഫ്-യുഡിഎഫ് മുന്നണികളുടെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇടത് മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കുക.

Read Full Story