11:22 PM (IST) Apr 07

Malayalam News Liveഒറ്റ നിബന്ധന, ചൊവ്വാഴ്ച കൊലവിളിയിൽ ഒടുവിൽ ട്രംപിന് മനംമാറ്റം? 'ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെങ്കിൽ അന്ത്യശാസനം നീട്ടാൻ ഒരുക്കം'

ഇറാനെതിരായ അന്ത്യശാസനത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മനംമാറ്റത്തിന് ഒരുങ്ങുന്നു. സമാധാന ചർച്ചകളിൽ പുരോഗതിയുണ്ടായാൽ സമയപരിധി നീട്ടാൻ തയ്യാറാണെന്ന് അദ്ദേഹം സൂചന നൽകി. ഇതോടെ പശ്ചിമേഷ്യയിൽ യുദ്ധം ഒഴിവാകുമെന്ന പ്രതീക്ഷകൾ സജീവമായി

Read Full Story
10:50 PM (IST) Apr 07

Malayalam News Liveപ്രചരിപ്പിച്ചത് ബിജെപിയെന്ന് പരാതി, മതവികാരം വ്രണപ്പെടുത്തുന്ന പരാമർശം ചേർത്തുള്ള ചെന്നിത്തലയുടെ എഐ വീഡിയോ, ആലപ്പുഴ സൈബർ പൊലീസ് കേസെടുത്തു

യുഡിഎഫ് സ്ഥാനാർഥി രമേശ് ചെന്നിത്തലയെ അധിക്ഷേപിക്കുന്ന തരത്തിൽ നിർമ്മിച്ച എഐ വീഡിയോക്കെതിരെ ആലപ്പുഴ സൈബർ പൊലീസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തുന്ന പരാമർശം ചേർത്തുള്ള വീഡിയോ ബിജെപി കേന്ദ്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുവെന്ന് യുഡിഎഫ് നൽകിയ പരാതിയിലാണ് നടപടി

Read Full Story
09:41 PM (IST) Apr 07

Malayalam News Liveഅത് വേണ്ട, ഇറാനെതിരായ ട്രംപിന്‍റെ 'ചൊവ്വാഴ്ച' കൊലവിളിക്കെതിരെ റഷ്യ; 'അന്ത്യശാസനവും ഭീഷണിയും വേണ്ട, സമാധാനം ഇപ്പോഴും സാധ്യം, യുഎൻ കടമ നിർവഹിക്കണം'

ഇറാനെതിരെ ഒരു നാഗരികതയെ ഇല്ലാതാക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ 'ചൊവ്വാഴ്ച' അന്ത്യശാസനത്തെ റഷ്യ ശക്തമായി എതിർത്തു. ഭീഷണിയും അന്ത്യശാസനവും ഉപേക്ഷിച്ച് സമാധാന ചർച്ചകൾക്ക് തയ്യാറാകണമെന്നും യുഎൻ ഇടപെടണമെന്നും റഷ്യ ആവശ്യപ്പെട്ടപ്പോൾ, ട്രംപിന്റെ ഭീഷണിക്ക് പുല്ലുവില കൽപ്പിച്ച് ഇറാനും രംഗത്തെത്തി

Read Full Story
08:31 PM (IST) Apr 07

Malayalam News Liveട്രംപിന്‍റെ 'ചൊവ്വാഴ്ച' കൊലവിളിക്ക് പുല്ലുവില കൽപ്പിച്ച് ഇറാൻ, 'അലക്സാണ്ടർക്ക് കീഴടക്കാനായിട്ടില്ല, പിന്നയല്ലേ ഒരു മനോരോഗി'; ബാബ് അൽ മന്ദബും അടക്കും

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള അന്ത്യശാസനത്തെ ഇറാൻ തള്ളി. ചരിത്രത്തിൽ അലക്സാണ്ടർക്ക് പോലും കീഴടക്കാനായിട്ടില്ലെന്ന് ഓർമ്മിപ്പിച്ച ഇറാൻ, സംഘർഷം മൂർച്ഛിച്ചാൽ ഹോർമുസിനൊപ്പം ബാബ് അൽ മന്ദബ് കടലിടുക്കും അടയ്ക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഇത് ആഗോള എണ്ണ വിപണിയിൽ വലിയ പ്രതിസന്ധിക്ക് കാരണമായേക്കാം

Read Full Story
07:44 PM (IST) Apr 07

Malayalam News Liveമൂന്ന് വയസുകാരനെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി; മരണത്തിൽ ദുരൂഹത ഇല്ലെന്ന് പൊലീസ്

കോഴിക്കോട് വാണിമേലിൽ മൂന്ന് വയസുകാരനെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നേപ്പാൾ സ്വദേശി മനോജ് ജാധരിയുടെ മകനായ പ്രിയാൻഷ് ആണ് മരിച്ചത്.

Read Full Story
07:28 PM (IST) Apr 07

Malayalam News Liveകല്ലേറും കൂട്ടത്തല്ലും; കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോ​ഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും. എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം.

Read Full Story
07:07 PM (IST) Apr 07

Malayalam News Liveട്രംപിനെക്കാളും കടുപ്പിച്ച് വാൻസിന്‍റെ ഭീഷണി, ഇന്ന് രാത്രി 8 മണിക്കുള്ളിൽ ഇറാന്റെ മറുപടി വേണം; 'ഇല്ലെങ്കിൽ ഇതുവരെ പ്രയോഗിക്കാത്ത ആയുധങ്ങൾ ഉപയോഗിക്കും'

ഇറാനെതിരെ പ്രസിഡന്റ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ, കടുത്ത മുന്നറിയിപ്പുമായി വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. ഇന്ന് രാത്രി 8 മണിക്കുള്ളിൽ ഹോർമൂസ് കടലിടുക്ക് തുറക്കുന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥകൾ അംഗീകരിച്ചില്ലെങ്കിൽ, ഇതുവരെ പ്രയോഗിക്കാത്ത ആയുധങ്ങൾ ഉപയോഗിക്കുമെന്ന് വാൻസ് ഭീഷണിപ്പെടുത്തി

Read Full Story
07:06 PM (IST) Apr 07

Malayalam News Liveസ്പെഷ്യൽ എജുക്കേറ്റർ നിയമനം - ഭരണമാറ്റം വന്നാൽ പ്രശ്നം തീരില്ലേ എന്ന് സുപ്രീംകോടതി

കേരളത്തിൽ ഭരണമാറ്റം ഉണ്ടായാൽ പ്രശ്‌ന പരിഹാരമാകുമോയെന്ന് സ്പെഷ്യൽ എജുക്കേറ്റർമാരോട് നിയമനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി. കേരള റിസോർസസ് ടീച്ചേഴ്സ് അസോസിയേഷൻ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് ചോദ്യം.

Read Full Story
06:25 PM (IST) Apr 07

Malayalam News Liveമദ്യം അർബുദത്തിന് കാരണമാകുമെന്ന പ്രത്യേക ലേബൽ ആവശ്യമില്ല; ഓരോ രോഗത്തിനും പ്രത്യേകം മുന്നറിയിപ്പുകൾ വേണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ

മദ്യം അർബുദത്തിന് കാരണമാകുന്നുവെന്ന ലേബൽ മദ്യക്കുപ്പികൾക്ക് പുറത്ത് പതിപ്പിക്കേണ്ടതില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ. മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന് മദ്യകുപ്പികൾക്ക് പുറത്ത് ഇംഗ്ലീഷിലും മലയാളത്തിലും രേഖപ്പെടുത്തുന്നതിനാൽ അർബുദത്തിന്റെ കാര്യം എടുത്തുപറയേണ്ടതില്ല.

Read Full Story
05:32 PM (IST) Apr 07

Malayalam News Liveശബരിമല യുവതീ പ്രവേശനം - അഞ്ചംഗ ബെഞ്ചിന്റെ വിധി തെറ്റെന്ന് കേന്ദ്രം; ഭരണഘടന ബെഞ്ചിൽ വാദം തുടങ്ങി

ശബരിമലയിലെ യുവതീ പ്രവേശനത്തിൽ അഞ്ചംഗ ബെഞ്ചിന്റെ വിധി തെറ്റെന്ന് കേന്ദ്രം. ശബരിമല യുവതി പ്രവേശനം അടക്കം വിഷയങ്ങൾ പരിഗണിക്കുന്ന ഭരണഘടന ബെഞ്ചിൽ ഇന്ന് വാദം തുടങ്ങി.

Read Full Story
04:57 PM (IST) Apr 07

Malayalam News Liveഡാഷ് മോനേ വിളിക്ക് പിണറായിക്ക് വീട്ടിൽ ഇരുന്ന് സ്വയം പഴിക്കേണ്ടി വരും, നിലവാര തകർച്ച, അധികാരം നഷ്ടമായതോടെ ഒറിജിനൽ മുഖം പുറത്തുവന്നെന്നും ഷാഫി

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായ ഡാഷ് മോനേ പ്രയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഷാഫി പറമ്പിൽ രൂക്ഷ വിമർശനം ഉന്നയിച്ചു. അധികാരം നഷ്ടമായതോടെ പിണറായിയുടെ ഒറിജിനൽ മുഖം പുറത്തുവന്നെന്നും പ്രളയ അഴിമതിയിൽ അന്വേഷണം വേണമെന്നും ഷാഫി ആവശ്യപ്പെട്ടു

Read Full Story
03:42 PM (IST) Apr 07

Malayalam News Liveഡാഷ് മോനേ പരാമർശം - അധിക്ഷേപം അനു​ഗ്രഹമായി കാണുന്നു;`പോ മോനേ വിജയാ' ആവർത്തിച്ച് രേവന്ത് റെഡ്ഡി

`പോ മോനേ വിജയാ' ആവർത്തിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പിണറായി വിജയന്റെ അധിക്ഷേപം അനു​ഗ്രഹമായി കാണുന്നുവെന്നും ഗൗനിക്കുന്നില്ലെന്നും രേവന്ത് റെഡ്ഡി പറ‍ഞ്ഞു

Read Full Story
03:01 PM (IST) Apr 07

Malayalam News Live'കേരളം ഭരിക്കേണ്ടത് ആർജവമുള്ള സർക്കാർ', പ്രചാരണത്തിന്‍റെ അവസാന ലാപ്പിൽ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

ബത്തേരിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി എംപി

Read Full Story
02:53 PM (IST) Apr 07

Malayalam News Live'ഡിയർ ശ്രീ രേവന്ത് റെഡ്ഡി...' ഡാഷ് മോൻ പരാമര്‍ശം വിവാദമായപ്പോൾ തിരുത്തുമായി മുഖ്യമന്ത്രി; കേരളം കൈവരിച്ച നേട്ടങ്ങൾ അക്കമിട്ട് നിരത്തി രേവന്ത് റെഡ്ഡിക്ക് മറുപടി കത്ത്

രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രേവന്ത് റെഡ്ഡിയുടെ 'നീ പോ മോനേ വിജയാ' എന്ന പരാമർശത്തിലാണ് മറുപടി കത്ത് നൽകിയിരിക്കുന്നത്.

Read Full Story
02:32 PM (IST) Apr 07

Malayalam News Liveആഭ്യന്തര സർവീസുകളിൽ 299 രൂപ മുതൽ 899 രൂപ വരെ, ഇൻഡി​ഗോയ്ക്ക് പിന്നാലെ എയർ ഇന്ത്യയും, സർചാർജ് കൂട്ടി

ഇൻഡി​ഗോയ്ക്ക് പിന്നാലെ ഇന്ധന സർചാർജ് കൂട്ടി എയർ ഇന്ത്യയും. ആഭ്യന്തര സർവീസുകളിൽ 299 രൂപ മുതൽ 899 രൂപ വരെയാണ് ടിക്കറ്റിന് പുതുക്കിയ സർചാർജ്

Read Full Story
02:27 PM (IST) Apr 07

Malayalam News Liveതെരഞ്ഞെടുപ്പ് ദിവസം കലാപം ഉണ്ടാക്കാൻ തീവ്രവാദ സംഘടനകൾ ആസൂത്രണം നടത്തുന്നു; ഗുരുതര പരാതിയുമായി ജി സുധാകരൻ

അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകൾ ഉണ്ടെന്നും തെരഞ്ഞെടുപ്പ് ദിവസം കലാപം ഉണ്ടാക്കാൻ ആസൂത്രണം നടക്കുന്നുവെന്നും ജി സുധാകരൻ. അമ്പലപ്പുഴ ഡിവൈഎസ്പിക്ക് പരാതി നൽകി.

Read Full Story
02:09 PM (IST) Apr 07

Malayalam News Liveകോൺ​ഗ്രസ് ഭവന പദ്ധതി വിവാദം; വിഡി സതീശൻ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസിൽ പരാതി

കോൺ​ഗ്രസ് ഭവന പദ്ധതി വിവാദത്തിന് പിന്നാലെ കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസിൽ പരാതി. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, സണ്ണി ജോസഫ്, കെ സുധാകരൻ എന്നിവർക്കെതിരെയാണ് പരാതി

Read Full Story
01:42 PM (IST) Apr 07

Malayalam News Liveമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പവൻ ഖേരയുടെ വീട്ടിൽ നിന്ന് സംശയാസ്പദമായ വസ്തുക്കള്‍ കണ്ടെത്തിയെന്ന് അസം പൊലീസ്, അറസ്റ്റ് ചെയ്യാൻ നീക്കം

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യക്കെതിരെ ​ഗുരുതര ആരോപണങ്ങളുന്നയിച്ചതിന് പിന്നാലെ മുതിർന്ന കോൺ​ഗ്രസ് നേതാവ് പവൻ ഖേരയുടെ വീട്ടിൽ പൊലീസ്. ദില്ലി നിസാമുദീനിലെ വീട്ടിലാണ് അസം പൊലീസിന്റെ പ്രത്യേക സംഘം എത്തിയത്. ഖേരയെ അറസ്റ്റ് ചെയ്യാനാണ് നീക്കം. അതേസമയം, ഖേരയുടെ വീട്ടിൽ നിന്ന് സംശയാസ്പദമായ വസ്തുക്കള്‍ കണ്ടെത്തിയെന്ന് അസം പൊലീസ്.

Read Full Story
01:40 PM (IST) Apr 07

Malayalam News Live'നടിയുടെ അഭിനയത്തെ വിമർശിച്ചിരുന്നു, വിമർശനത്തിലെ വൈരാ​ഗ്യമാണ് പരാതിക്ക് കാരണം'; പരാതിക്കാരിക്കെതിരെ രഞ്ജിത്ത്

എന്നാൽ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ തന്നെ ജയിലിൽ കിടത്താനുള്ള നീക്കമാണ് പോലീസിന്‍റേതെന്ന് രഞ്ജിത്ത് കോടതിയെ അറിയിച്ചു. ഹർജിയിൽ ഉച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

Read Full Story
01:20 PM (IST) Apr 07

Malayalam News Liveഎൽപിജി ക്ഷാമം - തൊഴിലാളികൾക്കായുള്ള അഞ്ച് കിലോ സിലിണ്ടറുകളുടെ ക്വാട്ട ഇരട്ടിയാക്കി കേന്ദ്രം; ആവശ്യത്തിന് സിലിണ്ടറുകൾ നൽകാൻ സംസ്ഥാനങ്ങൾക്ക് നിർദേശം

തൊഴിലാളികൾക്കായുള്ള അഞ്ച് കിലോ സിലിണ്ടറുകളുടെ ക്വാട്ട ഇരട്ടിയാക്കി കേന്ദ്രം. ആവശ്യത്തിന് സിലിണ്ടറുകൾ നൽകണമെന്ന് പെട്രോളിയം മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

Read Full Story