2015 ലാണ് പേടിഎം പേയ്‌മെന്റ് ബാങ്കിന് ലൈസൻസ് നൽകിയത്. 2022 ൽ അതിൽ പുതിയ ഉപഭോക്താക്കളെ ചേർക്കുന്നത് നിർത്തിയിരുന്നു. 2024 ൽ പ്രവർത്തനങ്ങൾക്ക് വലിയ നിയന്ത്രണങ്ങൾ കൊണ്ട് വരുകയും ചെയ്തു.
- Home
- News
- Kerala News
- Malayalam News Live: ആപ്പ് സേവനങ്ങൾ തടസപ്പെടില്ല, ബാങ്കിങ് സേവനങ്ങൾ മാത്രമാണ് നിര്ത്തലാക്കിയത്; വിശദീകരണവുമായി പേടിഎം
Malayalam News Live: ആപ്പ് സേവനങ്ങൾ തടസപ്പെടില്ല, ബാങ്കിങ് സേവനങ്ങൾ മാത്രമാണ് നിര്ത്തലാക്കിയത്; വിശദീകരണവുമായി പേടിഎം

സംസ്ഥാനത്ത് ചൂട് അസഹനീയമായി തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി ദുരന്തനിവാരണ അതോറിറ്റി. ഇന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് നിലവിലില്ലെങ്കിലും താപനില ഉയരാൻ സാധ്യതയുള്ളതിനാൽ കർശന മുൻകരുതലുകൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
Malayalam News Live:ആപ്പ് സേവനങ്ങൾ തടസപ്പെടില്ല, ബാങ്കിങ് സേവനങ്ങൾ മാത്രമാണ് നിര്ത്തലാക്കിയത്; വിശദീകരണവുമായി പേടിഎം
Malayalam News Live:'നിങ്ങള്‍ അവന്‍റെ ഗ്യാങ്ങല്ലേ' ആക്രോശിച്ച് ആക്രമണം; കോഴിക്കോട് വിവാഹ വീട്ടിലേക്ക് ചപ്പാത്തി വാങ്ങാനെത്തിയ യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ചു
വിവാഹ വീട്ടിലേക്ക് ചപ്പാത്തി വാങ്ങാനെത്തിയ യുവാക്കളെ 25ഓളം വരുന്ന അക്രമി സംഘം ക്രൂരമായി മര്‍ദ്ദിച്ചു
Malayalam News Live:കെട്ടിടത്തിന് ചുവരില്ല, ഒരു മുറിപോലും പണിതിട്ടില്ല, വീണ്ടും വെറും വാക്കായി കായിക മന്ത്രിയുടെ വാക്ക്; ഉദ്ഘാടനം കഴിഞ്ഞ കായികഭവന്‍റെ സ്ഥിതി പരിതാപകരം
കായികമന്ത്രി തിരുവനന്തപുരത്ത് കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്ത കായികഭവൻ ഇനിയും പ്രവർത്തനം തുടങ്ങിയില്ല. കെട്ടിടത്തിന് ഇതുവരെ ചുവരുകളാവുകയോ ഒരു മുറിയെങ്കിലും പണിയുകയോ ചെയ്തിട്ടില്ല
Malayalam News Live:പേടിഎം പേയ്മെന്റ് ബാങ്ക് പിരിച്ചുവിടാൻ ബോംബെ ഹൈക്കോടതിയെ സമീപിക്കും; പ്രതിസന്ധികളുണ്ടാകില്ലെന്നും ആർബിഐ
2025 സാമ്പത്തിക വർഷത്തിൽ ബാങ്കിലുള്ള നിക്ഷേപം 1395 കോടിയാണ്. നിലവിൽ പേടിഎം ആപ്പ് ഉപയോഗിക്കുന്നവർക്ക് മറ്റ് സേവനങ്ങൾക്ക് തടസമുണ്ടാകില്ല. യുപിഐ ഇടപാടുകൾ, സൗണ്ട് ബോക്സ്, റീചാർജ്, മറ്റ് സ്ഥാപനങ്ങളുമായി ചേർന്നുള്ള സേവനങ്ങൾ എന്നിവയൊന്നും തടസപ്പെടില്ല.
Malayalam News Live:ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; വീണ ജോർജ് മൊഴി നല്‍കി
ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസില്‍ മന്ത്രി വീണ ജോർജ് അന്വേഷണ സംഘത്തിന് മൊഴി നൽകി. ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്ന് മൊഴിയിൽ ഇല്ല. ഉന്തിലും തള്ളിലുമായി കഴുത്തിന് പരിക്കേറ്റന്നാണ് മന്ത്രിയുടെ മൊഴി.
Malayalam News Live:ശബരിമലയിലെ ഹെലികോപ്റ്റർ പറത്തൽ ഗുരുതര സുരക്ഷാലംഘനമെന്ന് റിപ്പോർട്ട്
ശബരിമലയിലെ സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ അനുമതി ഇല്ലാതെ പറന്ന സംഭവം ഗുരുതര സുരക്ഷാലംഘനമെന്ന് റിപ്പോർട്ട്. എഡിജിപി എസ് ശ്രീജിത് തയ്യാറാക്കിയ റിപ്പോർട്ട് ഇന്ന് സ്‌പെഷ്യൽ കമീഷണർക്ക് കൈമാറും. കൊടിമരത്തിന് തൊട്ടുമുകളിൽ വരെ ഹെലികോപ്റ്റർ പറന്നു. കാലാവസ്ഥാ പ്രശ്‌നമെന്ന കോസ്റ്റ്ഗാർഡിൻ്റെ വിശദീകരണം തൃപ്തികരമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Malayalam News Live:ശക്തന്‍റെ തട്ടകത്തിൽ പൂര വിളംബരം ഇന്ന്
ശക്തന്റെ തട്ടകത്തിൽ ഇന്ന് തൃശ്ശൂർ പൂര വിളംബരം. രാവിലെ 8.30 യോടെ ദേശത്ത് നിന്ന് പുറപ്പെടുന്ന നെയ്തലക്കാവിലമ്മ പതിനൊന്ന് മണിയോടെ വടക്കുംനാഥനിൽ പ്രവേശിക്കും. പതിനൊന്നരയോടെ തെക്കേഗോപുര നട തുറന്ന് പുറത്തേക്ക് ഇറങ്ങുന്ന ദേവി ശ്രീ മൂലസ്ഥാനത്തിന് സമീപമുള്ള നിലപാട് തറയിലെത്തി വിളംബരം ചെയ്യുന്നതോടെയാണ് ആദ്യ ഘടകപൂരത്തിന്റെ പുറപ്പാട് ആരംഭിക്കുന്നത്.
Malayalam News Live:മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്
സംസ്ഥാനത്ത് ചൂട് അസഹനീയമായി തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി ദുരന്തനിവാരണ അതോറിറ്റി. ഇന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് നിലവിലില്ലെങ്കിലും താപനില ഉയരാൻ സാധ്യതയുള്ളതിനാൽ കർശന മുൻകരുതലുകൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.