എംപിയെന്ന നിലയിൽ നന്നായി പ്രവർത്തിക്കാൻ സർക്കാർ അനുവദിക്കുന്നില്ലെന്നും . ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ടോൾ എല്ലാം തനിക്ക് ഉണ്ടായത് നിരാശയെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.തിരുവമ്പാടിയിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി സികെ കാസിമിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെൻഷനിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി

കോഴിക്കോട്: എംപിയെന്ന നിലയിൽ നന്നായി പ്രവർത്തിക്കാൻ സർക്കാർ അനുവദിക്കുന്നില്ലെന്നും . ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ടോൾ എല്ലാം തനിക്ക് ഉണ്ടായത് നിരാശയെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. തിരുവമ്പാടിയിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി സികെ കാസിമിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെൻഷനിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. തിരുവമ്പാടിയിൽ ഏറ്റവും വലിയ പ്രശ്നം വന്യമൃഗശല്ല്യമാണ്. ഓരോ വർഷവും മനുഷ്യർ വന്യമൃഗങ്ങളാൽ കൊല്ലപ്പെടുകയാണെന്നം സങ്കീർണ്ണമായ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ തയ്യാറാവുന്നില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഈ വിഷയത്തിൽ പെട്ടന്നുള്ള പരിഹാരം സാധ്യമല്ല. പ്രശ്ന പരിഹാരത്തിന് എല്ലാ വകുപ്പുകളുടെയും ആശയവിനിമയം വേണം. സർക്കാർ സഹകരിക്കാതെ ഈ പ്രശ്നത്തിന് പരിഹാരം കാണാനാവില്ല. ഇവിടെ പ്രശ്നം വഷളായി കൊണ്ടിരിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ പ്രവർത്തിയിൽ അഴിമതിയുടെ നിഴൽ ഉണ്ട്. കരാറുകൾ എങ്ങനെ കൊടുക്കുന്നു എന്നറിയാം. കേരളത്തിലെ കുട്ടികൾക്ക് പോലും മുഖ്യമന്ത്രി അഴിമതിക്കാരനാണെന്നറിയാം. മുഖ്യമന്ത്രി ബിജെപിയുമായി ധാരണ ഉണ്ടാക്കിയിരിക്കുന്നു. അഴിമതിയുള്ള പാർട്ടിയാണ് ബിജെപിയും സിപിഎമ്മും. കേരളത്തിൽ ജനങ്ങൾക്ക് ഒരുപാട് പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വന്നുവെന്നും പ്രിയങ്ക ഗാന്ധി പറ‍ഞ്ഞു. വിദ്യാഭ്യാസം ഉണ്ടായിട്ടും കേരളത്തിൽ ജോലി ഇല്ലാത്തതിനാൽ മറ്റു സാധ്യതകൾ തേടേണ്ടി വരുകയാണ്. കേന്ദ്രം ഭരിക്കുന്നവരും, സംസ്ഥാനം ഭരിക്കുന്നവരും ജനങ്ങളുടെ കൂടെ നിൽക്കുന്നില്ല. ഇരു സർക്കാരുകളും പ്രശ്നങ്ങളോട് മുഖം തിരിച്ച് നിൽക്കുകയാണ്. പലസ്തീനിൽ ആയിരക്കണക്കിന് കുട്ടികൾ കൊല്ലപ്പെട്ടപ്പോൾ പ്രധാനമന്ത്രി ഒന്നും മിണ്ടിയില്ല.

അമേരിക്കയുമായി ഇടപാട് നടത്തി നമ്മുടെ നാട്ടിലെ കർഷകരെ പ്രതിസന്ധിയിലാക്കുന്ന പ്രധാനമന്ത്രിയാണ് നമുക്കുള്ളത്. എപ്സ്റ്റീൻ ഫയൽസ് പോലുള്ള ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പ്രധാനമന്ത്രി പലതും ചെയ്യുകയാണ്. മുഖ്യമന്ത്രി ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കേന്ദ്രവുമായി കൂടിക്കാഴ്ച നടത്തുകയാണ്. വിട്ടുവീഴ്ചയുടെ രാഷ്ട്രീയമാണ് നില നിൽക്കുന്നത്. ശബരിമലയിൽ വലിയ മോഷണം ഉണ്ടായി. ഇതിൽ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായില്ല

ശബരിമല സ്വർണ കൊള്ളയെ കുറിച്ച് മോദി മിണ്ടുന്നില്ല. മോദി അമേരിക്കക്ക് മുന്നിൽ കീഴ്പ്പെട്ടു നിൽക്കുമ്പോള്‍ മുഖ്യമന്ത്രി മോദിക്കു മുന്നിൽ വിധേയനായി നിൽക്കുകയാണ്. മുഖ്യമന്ത്രി ബിജെപി യുമായി രഹസ്യ ധാരണ ഉണ്ടാക്കിയിരിക്കുന്നു.അഴിമതി മറച്ചുവെക്കാനാണ് ഇത്. ബിജെപി - എൽഡിഎഫ് ഡീൽ ഉണ്ടാക്കിയെന്നും പ്രിയങ്ക ആരോപിച്ചു.

YouTube video player