ആറു മാസമായി ഉപയോഗിക്കാത്ത റേഷൻ കാർഡുകൾ മരവിപ്പിക്കാനുള്ള കേന്ദ്ര തീരുമാനത്തെ എതിർത്ത് കേരളം. റേഷൻ കാർഡ് അടിസ്ഥാന രേഖയായതിനാൽ അത് നിഷേധിക്കരുതെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് . അർഹരായവർക്ക് ആനുകൂല്യം നഷ്ടപ്പെടാതിരിക്കാൻ കേന്ദ്രത്തിന് കത്ത് നൽകും.
തിരുവനന്തപുരം. ഉപയോഗിക്കാത്ത റേഷൻ കാർഡുകൾ മരവിപ്പിക്കരുതെന്നാണ് കേരളത്തിൻ്റെ ആവശ്യം. റേഷൻ കാർഡ് അടിസ്ഥാനരേഖയാണ്. അതിനാൽ കാർഡ് നിഷേധിക്കരുതെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെടും. കേന്ദ്ര ഭക്ഷ്യമന്ത്രിക്ക് ഉടൻ കേരളം കത്ത് നൽകും. ആറു മാസമായി ഉപയോഗിക്കാത്ത റേഷൻ കാർഡുകൾ നാളെ മുതൽ മരവിപ്പിക്കുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. ഒരു കോടി 58 ലക്ഷം റേഷൻ കാർഡുകൾ മരവിപ്പിക്കാനാണ് തീരുമാനം. ഇതിൽ ആറ് ലക്ഷം കേരളത്തിലാണ്. നിഷ്ക്രീയ കാർഡുകളിൽ 44,000 മുൻഗണനാകാർഡുകൾ ഉണ്ടെന്നതും ശ്രദ്ധേയമാണ്. ദാരിദ്യരേഖയിലുള്ള ഈ 44,000 കാർഡുടമകൾ എന്ത് കൊണ്ട് റേഷൻ വാങ്ങുന്നില്ലെന്ന് പരിശോധിക്കുമെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥർ ഇവരെ കാണും. മരവിപ്പിച്ച കാർഡുടമകൾ മൂന്ന് മാസത്തിനുള്ളിൽ രേഖകൾ നൽകിയാൽ പുനസ്ഥാപിക്കാമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. ഇ കെ വൈസി എന്നാൽ ഇപ്പോത്തന്നെ നടത്തികൂടെ എന്നാണ് കേരളത്തിന്റെ ചോദ്യം. എതായാലും ഇക്കാര്യം ഒരു ഔദ്യോഗിക അറിയിപ്പ് കേന്ദ്രം നൽകിയിട്ടില്ല. സ്മാർട്ട് പിഡിഎസ് പദ്ധതിയെ എതിർക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. എതായാലും റേഷൻ കാർഡുകളിൽ ഒരു പരിശോധന വേണമെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. ഡ്യുപ്ലിക്കേഷൻ ഉണ്ടോ അനർഹർ വാങ്ങുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ പരിശോധന നടത്തുമ്പോൾ അർഹരായവർക്ക് ആനുകൂല്യം നിഷേധിക്കുന്ന തരത്തിലാകരുതെന്നാണ് കേരളത്തിൻ്റെ നിലപാട്.

