തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നാളെ ജീവനക്കാർ ജോലിക്ക് എത്തേണ്ടതില്ലെന്ന് കെഎഎൽ. കമ്പിനി ലോക്ക് ഡൗണിന് മുൻപ് തുറക്കാനുള്ള തീരുമാനം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്‍തതിന് പിന്നാലെയാണ് ഉത്തരവ് പിന്‍വലിച്ചത്. 

ലോക്ക് ഡൗണ്‍ കാരണം അടച്ചിട്ടിരുന്ന നെയ്യാറ്റിൻകര കേരള ഓട്ടമൊബൈൽസിലെ (കെഎഎല്‍) എല്ലാ ജീവനക്കാരോടും നാളെ ജോലിക്ക് ഹാജരാകാനായിരുന്നു നേരത്തെ നല്‍കിയ നിര്‍ദേശം. വ്യവസായ വകുപ്പിന്‍റെ നിർദ്ദേശപ്രകാരമാണ് എല്ലാ ജീവനക്കാരോടും വരാൻ പറഞ്ഞതെന്നും എംഡി അറിയിച്ചിരുന്നു. എന്നാല്‍ നെയ്യാറ്റിന്‍കരയില്‍ കൊവിഡ് സ്ഥിരീകരിച്ചതോടെ ഉത്തരവ് പിന്‍വ്വലിച്ചു. ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച രണ്ടുപേരില്‍ ഒരാള്‍ സ്ഥാപനത്തിന് അടുത്താണ് താമസിക്കുന്നത്.