തിരുവനന്തപുരം: കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി ഇന്ന് നിലവിൽ വരും. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍‌ ചുമതലയേൽക്കും. ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ വിജയം നേടിയിരുന്നു. അര്‍ബന്‍ ബാങ്കുകളുടെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ഗോപി കോട്ടമുറിക്കല്‍ അധ്യക്ഷനായേക്കും. പത്തനംതിട്ട , എറണാകുളം ജില്ലകളിലെ സ്ഥാനര്‍ത്ഥികള്‍ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. അതേസമയം വോട്ടെടുപ്പ് ബഹിഷ്കരിച്ച യുഡിഎഫ് നിയമ പോരാട്ടം തുടരാനുള്ള നീക്കത്തിലാണ്.