കേരള സംസ്ഥാന സഹകരണ ബാങ്കിന് (കേരള ബാങ്ക്) പുതിയ ഭരണസമിതി ചുമതലയേറ്റു. സിപിഎം മുൻ കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ പ്രസിഡന്റായും മുൻ എംഎൽഎ അഡ്വ. ടി.വി. രാജേഷ് വൈസ് പ്രസിഡന്റായും സ്ഥാനമേറ്റു. അഞ്ച് വർഷമാണ് പുതിയ ഭരണസമിതിയുടെ കാലാവധി.

തിരുവനന്തപുരം: കേരള സംസ്ഥാന സഹകരണ ബാങ്കിൽ (കേരള ബാങ്ക്) പുതിയ ഭരണസമിതി ചുമതലയേറ്റു. സിപിഎം മുൻ കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ പ്രസിഡന്റായും മുൻ എംഎൽഎ അഡ്വ. ടി.വി. രാജേഷ് (കണ്ണൂർ) വൈസ് പ്രസിഡന്റായും സ്ഥാനമേറ്റു. ഇന്ന് വോട്ടെണ്ണലിൽ വിജയിച്ചതിന് പിന്നാലെയാണ് ഇരുവരും ചുമതലയേറ്റത്. കേരള ബാങ്കിൻ്റെ ഹെഡ് ഓഫീസിൽ വച്ചായിരുന്നു വോട്ടെണ്ണൽ.

നവംബർ 21 നാണ് പുതിയ ഭരണസമിതിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നടന്നത്. ഇന്ന് വോട്ടെണ്ണലിന് ശേഷം വരണാധികാരിയാണ് വിജയികളെ പ്രഖ്യാപിച്ചത്. തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതി അംഗങ്ങൾ ആദ്യ യോഗം ചേർന്ന് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുക്കുകയായിരുന്നു.

നിൽ കുമാർ (പത്തനംതിട്ട), പി. ഗാനകുമാർ (ആലപ്പുഴ), അഡ്വ: ജോസ് ടോം (കോട്ടയം), അഡ്വ: വി. സലിം (എറണാകുളം), എം. ബാലാജി (തൃശ്ശൂർ), പി. ഗഗാറിൻ (വയനാട്), അധിൻ എ. നായർ (കൊല്ലം), അഡ്വ: ശ്രീജ എസ് (തിരുവനന്തപുരം), എ.എം. മേരി (കാസറഗോഡ്), ശ്രീജ എം.എസ് (ഇടുക്കി), സ്വാമിനാഥൻ ഒ.വി (പാലക്കാട്), ഷിബു ടി.സി (അർബൻ ബാങ്ക് പ്രതിനിധി) എന്നിവരാണ് ഭരണ സമതിയിലെ മറ്റ് അംഗങ്ങൾ. അഞ്ച് വർഷമാണ് ഭരണസമിതിയുടെ കാലാവധി.