Asianet News MalayalamAsianet News Malayalam

തൊഴിൽ പ്രഖ്യാപനം നടപ്പിലാക്കാൻ തമിഴ്നാട്ടിൽ നിന്ന് ആളെ ഇറക്കുമോ ? ബഡായി ബജറ്റെന്ന് ചെന്നിത്തല

തൊഴിൽ പ്രഖ്യാപനം നടപ്പിലാക്കാൻ തമിഴ് നാട്ടിൽ നിന്ന് ആളെ കൊണ്ടുവരേണ്ടിവരും. യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവും ബജറ്റിന് ഇല്ല 

kerala budget 2021 ramesh chennithala
Author
Trivandrum, First Published Jan 15, 2021, 2:33 PM IST

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പൊള്ളയായ പ്രഖ്യാപനങ്ങൾ മാത്രമാണഅ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബജറ്റ് എന്ന പ്രക്രിയയെ തന്നെ പ്രഹസനമാക്കി. യാഥാര്‍ത്ഥ്യ ബോധം ഇല്ലാത്ത പ്രഖ്യാപനങ്ങൾ മാത്രമാണ് ബജറ്റിൽ ഉള്ളത്. 

കടമെടുത്ത് കേരളത്തെ മുടിക്കുന്നു. തകർന്ന സമ്പദ് വ്യവസ്ഥക്ക് ഒരു ആശ്വാസ നടപടിയും ബജറ്റ് നിര്‍ദ്ദേശിക്കുന്നില്ല. തൊഴിൽ പ്രഖ്യാപനം നടപ്പിലാക്കാൻ തമിഴ് നാട്ടിൽ നിന്ന് ആളെ കൊണ്ടുവരേണ്ടിവരും. യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവും ബജറ്റിന് ഇല്ല. റബ്ബറിന്റെ താങ്ങുവില 250 ആക്കണമായിരുന്നു.

സർക്കാർ ജീവനക്കാരെയും ബജറ്റ് കബളിപ്പിക്കുകയാണ്. ഏപ്രിലിൽ ശമ്പള പരിഷ്കരണം നടത്തുമെന്നാണ് പ്രഖ്യാപനം. പക്ഷെ തെരഞ്ഞെടുപ്പ് കാലം ആയതിനാൽ ഉത്തരവിറക്കാനാകില്ല. മല എലിയെ പ്രസവിച്ച പോലെയാണ് ബജറ്റ് നിര്‍ദ്ദേശങ്ങളെന്നും രമേശ് ചെന്നിത്തല ആക്ഷേപിച്ചു. 

Follow Us:
Download App:
  • android
  • ios