ദില്ലി: ഏതെങ്കിലുമൊരു മതവിഭാഗത്തിന്‍റെ ചിഹ്നത്തെ അപമാനിക്കുന്നതിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാര്‍ട്ടൂണിനുള്ള പുരസ്‌കാരം പുനഃപരിശോധിക്കണമെന്ന് പറഞ്ഞത് അതിനാലാണെന്നും അദ്ദേഹം പറഞ്ഞു. ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​വു​മാ​യി അ​തി​നു ബ​ന്ധ​മി​ല്ലെ​ന്നു ദില്ലി കേ​ര​ള ഹൗ​സി​ലെ  വാർത്താ ​സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പീഡനക്കേസില്‍ പ്രതിയായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോയുമായി ബന്ധപ്പെട്ട കാര്‍ട്ടൂണിന് സം​സ്ഥാ​ന ല​ളി​ത​ക​ലാ അ​ക്കാ​ദ​മി​യു​ടെ അ​വാ​ർ​ഡ് ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ ആദ്യമായാണ് മു​ഖ്യ​മ​ന്ത്രി പ​ര​സ്യ പ്ര​തി​ക​ര​ണം ന​ട​ത്തി​യ​ത്. ഈ കാര്‍ട്ടൂണ്‍ മതചിഹ്നത്തെ അപമാനിക്കുന്നു എന്ന് ആരോപിച്ച് ക്രൈസ്തവ സംഘടനകള്‍ പ്രതിഷേധം അറിയിച്ചിരുന്നു. തുടര്‍ന്ന് കാര്‍ട്ടൂണിനെതിരെ സാം​സ്കാ​രി​ക മ​ന്ത്രി എ.​കെ. ബാ​ല​ൻ തന്നെ രംഗത്ത് എത്തിയിരുന്നു. നി​യ​മ​സ​ഭ​യി​ൽ എ കെ ബാലൻ നടത്തിയ പ്രസ്താവന മു​ഖ്യ​മ​ന്ത്രി ദില്ലിയില്‍ ശരിവച്ചു.  ഒ​രു മ​ത​വി​ഭാ​ഗ​ത്തെ അ​പ​മാ​നി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​തി​നെ ആ​വി​ഷ്കാ​ര​സ്വാ​ത​ന്ത്ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തേ​ണ്ട​തി​ല്ലെ​ന്നും പി​ണ​റാ​യി ദില്ലിയില്‍ പറഞ്ഞു.

"

ഒ​രു വി​ഭാ​ഗ​ത്തെ അ​പ​മാ​നി​ക്കാ​ൻ സ​ർ​ക്കാ​ർ കൂ​ട്ടു​നി​ൽ​ക്കി​ല്ല. സ​ർ​ക്കാ​രി​ന് അ​ങ്ങി​നെ​യൊ​രു ഉ​ദ്ദേ​ശ്യമി​ല്ല. ഒ​രു മ​ത​വി​ഭാ​ഗ​ത്തെ ആ ​വി​ഭാ​ഗ​ത്തി​ന്‍റെ ചി​ഹ്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് അ​വ​ഹേ​ളി​ക്കു​ന്ന​തും അ​പ​മാ​നി​ക്കു​ന്ന​തും ശ​രി​യ​ല്ല. അ​തു സ​ർ​ക്കാ​രി​ന്‍റെ പേ​രി​ലാ​കുമ്പോള്‍ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. ഏ​തു മ​ത​വി​ഭാ​ഗ​ത്തി​നാ​യാ​ലും പ്രോ​ൽ​സാ​ഹ​നം ന​ൽ​കു​ന്ന​താ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ട്.

അ​നാ​വ​ശ്യ​മാ​യി സ​ർ​ക്കാ​രി​നെ ഈ ​പ്ര​ശ്ന​ത്തി​ൽ ബ​ന്ധ​പ്പെ​ടു​ത്തു​ന്ന​താ​ണ് അ​വാ​ർ​ഡ് ന​ൽ​കി​യ ന​ട​പ​ടി. അ​തു​കൊ​ണ്ടാ​ണു അ​ക്കാ​ദ​മി​യോ​ട് അ​തു പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശി​ച്ച​ത്. സ​ർ​ക്കാ​ർ നേ​രി​ട്ട് അ​വാ​ർ​ഡ് റ​ദ്ദാ​ക്കി​യി​ട്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.