Asianet News MalayalamAsianet News Malayalam

'നയതന്ത്ര അവതാരത്തിന്‍റെ' കാര്യമല്ല അന്ന് പറഞ്ഞത്; പഴയ 'അവതാര' പ്രയോഗത്തിൽ മുഖ്യമന്ത്രിയുടെ മറുപടി

സോളാര്‍ അഴിമതി ആരോപണങ്ങളിൽ മുങ്ങിക്കുളിച്ച് നിന്ന ഉമ്മൻചാണ്ടി സര്‍ക്കാരിന് ശേഷം അധികാരമേല്‍ക്കുമ്പോഴായിരുന്നു പിണറായിയുടെ 'അവതാര' പ്രയോഗം.

kerala cm pinarayi vijayan on swapna suresh gold smuggling
Author
Thiruvananthapuram, First Published Jul 13, 2020, 7:37 PM IST

തിരുവനന്തപുരം: സത്യപ്രതിഞ്ജയുടെ തലേദിവസത്തെ അവതാര പ്രയോഗം, സ്വര്‍ണ്ണക്കടത്ത് കേസില്‍ ബാധകമല്ലേയെന്ന ചോദ്യങ്ങള്‍ക്ക് 'നയതന്ത്ര അവതാരത്തിന്‍റെ' കാര്യമല്ല അന്ന് പറഞ്ഞതെന്ന് മുഖ്യമന്ത്രിയുടെ മറുപടി. 'നയതന്ത്ര അവതാരത്തിന്‍റെ' കാര്യമല്ല ഞാനന്ന് പറഞ്ഞത്, ഞാൻ പറഞ്ഞ 'അവതാരം' മറ്റൊരു ഭാഗത്താണ്' എന്നായിരുന്നു ഇന്നത്തെ വാര്‍ത്താസമ്മേളനത്തിലെ പിണറായിയുടെ വിശദീകരണം.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

'നയതന്ത്ര അവതാരത്തിന്‍റെ കാര്യമല്ല ഞാനന്ന് പറഞ്ഞത്. ഞാൻ പറഞ്ഞ അവതാരം മറ്റൊരു ഭാഗത്താണ്. ഇന്ത്യാ ഗവൺമെന്‍റിന്‍റെ ഏജന്‍സികളാണ് നയതന്ത്ര കാര്യങ്ങൾ അന്വേഷിക്കുന്നത്. സംസ്ഥാനം മാത്രമല്ല .നയതന്തമേഖലക്ക് അവരുടേതായ സംരക്ഷണമുണ്ടെന്ന് നമുക്ക് അറിയാമല്ലോ. ആ സംരക്ഷണത്തോടെയാണ് അവര്‍ കഴിയുന്നത്. ഇവര്‍ക്ക് (സ്വപ്ന) ആ സംരക്ഷണമുണ്ടെന്നല്ല പറയുന്നത്. പക്ഷേ പ്രത്യേക മേഖലയാണ് അത്. ഉന്നത ഏജൻസികളാണ് അത്തരം കാര്യത്തില്‍ നിരീക്ഷണം നടത്തുക. ഇവിടെ അവരെ സംബന്ധിച്ച് ഈ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് കുറച്ച് നാള്‍ മുമ്പ് വരെ മറ്റ് തരത്തിലുളള പരിശോധനകളൊന്നും ഉണ്ടായതായി എന്‍റെ ശ്രദ്ധയിലില്ല'.

നേരത്തെ സോളാര്‍ അഴിമതി ആരോപണങ്ങളില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ ഓഫീസിനെക്കുറിച്ചും ആക്ഷേപം ഉയര്‍ന്നിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ശേഷം അധികാരമേല്‍ക്കുമ്പോഴായിരുന്നു പിണറായിയുടെ അവതാര പ്രയോഗം. മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്ത് അധികാരമേൽക്കുന്നതിന് തലേദിവസം മാധ്യമങ്ങളോട് സംസാരിക്കവേയാണ് പിണറായി ചില  'അവതാരങ്ങളെ' നമ്മൾ എപ്പോഴും കരുതിയിരിക്കണമെന്ന് എടുത്ത് പറഞ്ഞത്."എന്റെ അടുത്ത ആളാണെന്ന് പറഞ്ഞ് രംഗപ്രവേശം ചെയ്താൽ അതും ഒരു അഴിമതിയാണ്. ഇത്തരം അവതാരങ്ങളെ നമ്മൾ എപ്പോഴും കരുതിയിരിക്കണം." എന്നായിരുന്നു  അന്ന് മുഖ്യമന്ത്രിയുടെ വാക്ക്.

 

"

Follow Us:
Download App:
  • android
  • ios