Asianet News MalayalamAsianet News Malayalam

റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ടാബ്ലോ ഉൾപ്പെടുത്തണം: പ്രാധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

നിശ്ചല ദൃശ്യം അനുവദിക്കാതിരുന്നത് ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു

Kerala CM Pinarayi Vijayan request to  PM Modi to Include state Tableau in India Republic Day parade
Author
Thiruvananthapuram, First Published Jan 20, 2022, 10:19 PM IST

ദില്ലി: ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ നിശ്ചല ദൃശ്യം ഉൾപ്പെടുത്താതിരുന്ന കേന്ദ്ര സർക്കാർ നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കാലികപ്രസക്തവും വളരെയേറെ സാമൂഹിക പ്രാധാന്യവുമുള്ള പ്രമേയമാണ് കേരളത്തിന്റെ നിശ്ചലദൃശ്യമെന്ന് കത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. 

കേരളം മാത്രമല്ല, രാജ്യം തന്നെ കണ്ട മഹാനായ സാമൂഹ്യ പരിഷ്കർത്താവും തത്വചിന്തകനുമായ ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഉയർത്തിപ്പിടിക്കുന്ന നിശ്ചല ദൃശ്യം അനുവദിക്കാതിരുന്നത് ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യർക്കിടയിൽ വിഭജനങ്ങൾക്ക് കാരണമായ ജാതിചിന്തകൾക്കും അനാചാരങ്ങൾക്കും വർഗീയവാദങ്ങൾക്കുമെതിരെ അദ്ദേഹം പകർന്ന മാനവികതയുടേയും സാഹോദര്യത്തിന്റെയും ആശയങ്ങൾ കൂടുതൽ ആളുകളിൽ എത്താനുള്ള അവസരമാണ് കേന്ദ്ര സർക്കാരിന്റെ നിലപാടിലൂടെ നിഷേധിക്കപ്പെട്ടിരിക്കുന്നതെന്നും നടപടി തിരുത്തണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടു.
 

Follow Us:
Download App:
  • android
  • ios