വിട്ടുവീഴ്ചയില്ലെന്ന് മാണി വിഭാഗവും വ്യക്തമാക്കിയതോടെ പാർട്ടി പൊട്ടിത്തെറിയുടെ വക്കിലാണ്. ചില കോൺഗ്രസ് നേതാക്കളാണ് പാർട്ടിയിലെ തർക്കങ്ങൾക്ക് പിന്നിലെന്നാണ് മാണിവിഭാഗത്തിന്‍റെ ആരോപണം
തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണ്ണയത്തിനുള്ള കേരള കോൺഗ്രസ് നേതൃയോഗം ഇന്ന് ചേരും. രാവിലെ പാർലമെന്‍ററി പാർട്ടി യോഗവും ഉച്ചയ്ക്ക് സ്റ്റിയറിംഗ് കമ്മിറ്റി യോഗവുമാണ് നടക്കുന്നത്. മത്സരിക്കുമെന്ന ഉറച്ച നിലപാടിലാണ് പി ജെ ജോസഫ്.
വിട്ടുവീഴ്ചയില്ലെന്ന് മാണി വിഭാഗവും വ്യക്തമാക്കിയതോടെ പാർട്ടി പൊട്ടിത്തെറിയുടെ വക്കിലാണ്. ചില കോൺഗ്രസ് നേതാക്കളാണ് പാർട്ടിയിലെ തർക്കങ്ങൾക്ക് പിന്നിലെന്നാണ് മാണിവിഭാഗത്തിന്‍റെ ആരോപണം. ഇരു വിഭാഗവും നിലപാടിൽ ഉറച്ച് നിന്നാൽ തീരുമാനം എടുക്കാനുള്ള അധികാരം കെ എം മാണിക്ക് വിട്ട് യോഗം പിരിയും. ഇടതുമുന്നണി സ്ഥാനാർത്ഥി കോട്ടയത്ത് പ്രചാരണം തുടങ്ങിയ സാഹചര്യത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനം നീട്ടിക്കൊണ്ട് പോകാനും മാണിക്കാകില്ല.
