തിരുവനന്തപുരം: പാർട്ടി ചിഹ്നത്തിന്റെ കാര്യത്തിൽ കേരള ഹൈക്കോടതിയിൽ നിന്ന്‌ അനുകൂലമായ നിലപാട് വന്ന സ്ഥിതിക്ക്, പാർട്ടി ഏതെന്ന തർക്കം ഇപ്പോൾ ഇല്ലെന്ന് ജോസ് കെ മാണി വിഭാഗം. ഔദ്യോഗിക വിഭാഗം തങ്ങളാണെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു. ചിഹ്നം പോയതിൽ കാര്യമില്ലെന്ന നിലപാടാണ് പിജെ ജോസഫിന്. വിപ്പ് വിഷയത്തിൽ തങ്ങൾക്ക് അനുകൂലമായ നടപടിയുണ്ടാകും. നിയമ സഭയിൽ മുമ്പ് സീറ്റിങ്ങിൽ അടക്കം ക്രമീകരണം നടത്തിയ ശേഷമാണ് കാര്യങ്ങൾക്ക് മാറ്റമുണ്ടായത്. ചിഹ്നം നഷ്ടമായതിൽ കാര്യമില്ല. നിയമസഭയിൽ കേരളാ കോൺഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച എല്ലാ സീറ്റിലും മത്സരിക്കുമെന്നും ജോസഫ് പറഞ്ഞു.