കോട്ടയം:  കോട്ടയം ജില്ലാപഞ്ചായത്തിലെ ഭരണമാറ്റം സംബന്ധിച്ച കേരളാ കോൺഗ്രസിലെ തർക്കത്തിന്‍റെ പരിഹാരത്തിനായി ജോസ് കെ മാണി മുന്നോട്ട് വച്ച ഉപാധികൾ അംഗീകരിക്കില്ലെന്ന് ജോസഫ് പക്ഷം. ജില്ലാ പഞ്ചായത്തിലെ പദവി മാറ്റം മാത്രമാണ് ഇപ്പോൾ ചർച്ച ചെയ്യുന്നത്. തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളിലെ സീറ്റ് വിഭജനം പിന്നീട് ചർച്ച ചെയ്യുമെന്ന് ജോസഫ് പക്ഷം വ്യക്തമാക്കി. ജോസഫ് വിഭാഗത്തിൻറെ യോഗം ഇന്ന് ഉച്ചയ്ക്ക് ചങ്ങനാശേരിയിൽ നടക്കുന്നുണ്ട്. 

കേരളാകോൺഗ്രസിലെ തര്‍ക്കം: പുതിയ ഉപാധിയുമായി ജോസ് വിഭാഗം, ജോസഫ് വിഭാഗം യോഗം നിര്‍ണായകം

മാണി-ജോസഫ് ലയനസമയത്ത് അംഗീകരിച്ച അനുപാതത്തിൽ ഇപ്പോഴത്തെ തെരഞ്ഞെടുപ്പിലും സീറ്റ് വീതം വയ്ക്കണമെന്നാണ് ജോസ് കെ മാണി പക്ഷത്തിന്‍റെ ആവശ്യം. അതായത് പിടിച്ചെടുത്ത സീറ്റുകൾ നൽകണമെന്നാണ് ജോസ് വിഭാഗം ആവശ്യപ്പെടുന്നത്. തദ്ദേശതെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് അംഗീകരിച്ചാൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വിട്ടുനല്‍കുമെന്നും ജോസ് കെ മാണി വിഭാഗം അറിയിച്ചിരുന്നു. 

കേരളാ കോൺ​ഗ്രസിലെ തർക്കം: ജോസഫിന്റെ അന്ത്യശാസനം തള്ളി ജോസ് വിഭാ​ഗം, കോൺ​ഗ്രസിനും വിമർശനം