തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയ നിലപാടിനൊപ്പമാണ് സിപിഐ എന്ന് മന്ത്രി വി എസ് സുനിൽകുമാർ. കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് ഇടതു മുന്നണിക്കൊപ്പം വന്നത് അബദ്ധമായി സിപിഐ കരുതുന്നില്ല. മുന്നണികളിലെ തർക്കം എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. തിരുവിതാംകൂർ മേഖലയിൽ മാണി ഗ്രൂപ്പിന്റെ സാന്നിധ്യം എൽഡിഎഫിന്റെ വിജയത്തിന് ഗുണം ചെയ്യും.

എൻസിപിയുമായുള്ള  തർക്കം എൽഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കില്ല. കേരള കോൺഗ്രസിന്റെ വരവ് എൽഡിഎഫിന് നേട്ടമാകും. ഘടകകക്ഷികളുടെ തർക്കം ചർച്ച ചെയ്ത് പരിഹരിക്കാവുന്നതേയുള്ളൂ. നല്ല അടിവളം ഇട്ടിട്ടുണ്ട്. പുറത്തു കാണും പോലെയല്ല. മുന്നണി നാളെ ഞെട്ടിക്കുന്ന വിളവെടുപ്പ് നേടും. പുറമെ കാണുന്നതെല്ലാം കാറ്റു വീഴ്ച മാത്രമല്ലേയെന്നും മന്ത്രി ചോദിച്ചു.