കേരളാ കോൺഗ്രസ് എമ്മിന് അധിക സീറ്റിന് അർഹതയുണ്ട്, മുന്നണിയെ അറിയിക്കും: ജോസ് കെ മാണി
എൽഡിഎഫിൽ സീറ്റ് വിഭജന ചർച്ചകൾ തുടങ്ങിയിട്ടില്ലെന്നും ഉചിതമായ സമയത്ത് ഇക്കാര്യം മുന്നണിയെ അറിയിക്കുമെന്നും ജോസ് കെ മാണി

തിരുവനന്തപുരം : കേരളാ കോൺഗ്രസ് എമ്മിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ അധിക സീറ്റിന് അർഹതയുണ്ടെന്ന് ജോസ് കെ മാണി. എൽഡിഎഫിൽ സീറ്റ് വിഭജന ചർച്ചകൾ തുടങ്ങിയിട്ടില്ലെന്നും ഉചിതമായ സമയത്ത് ഇക്കാര്യം മുന്നണിയെ അറിയിക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി.
കേരളാ മന്ത്രിസഭാ പുനഃസംഘടന നവകേരള സദസ്സിന് ശേഷം
മന്ത്രിസഭാ പുനഃസംഘടന നവകേരള സദസ്സിന് ശേഷം മാത്രമായിരിക്കുമെന്ന് സൂചന നൽകിയ എൽഡിഎഫ് കൺവീനർ. മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലപര്യടനം നടത്താനിരിക്കെ ഉടൻ അഴിച്ചുപണിക്ക് സാധ്യതയുണ്ടാകില്ലെന്ന് എല്ലാവർക്കും അറിയാമല്ലോ എന്ന് ഇപി ജയരാജൻ പറഞ്ഞു. എൽഡിഎഫ് യോഗം പുനഃസംഘടനയിൽ അന്തിമ തീരുമാനം എടുക്കും. പുനഃസംഘടന നേരത്തെ വേണമെന്ന ആവശ്യപ്പെട്ട കേരള കോൺഗ്രസ് ബിയെ അനുനയിപ്പിക്കാനാണ് സാധ്യത.