Asianet News MalayalamAsianet News Malayalam

ഔദ്യോഗിക വിജ്ഞാപനമിറങ്ങി; മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വകുപ്പുകൾ ഇങ്ങനെ

മറ്റ് വകുപ്പുകൾക്ക് പുറമെ ന്യൂനപക്ഷ ക്ഷേമവും പ്രവാസികാര്യവും മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലാണ്

Kerala Council of Ministers and respective departments
Author
Thiruvananthapuram, First Published May 21, 2021, 7:22 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും വകുപ്പുകൾ വിശദീകരിച്ച് സർക്കാർ വിജ്ഞാപനമിറങ്ങി. ന്യൂനപക്ഷ ക്ഷേമവും പ്രവാസികാര്യവും മുഖ്യമന്ത്രിയുടെ കീഴിലാണ്. മറ്റ് വകുപ്പുകൾ ഇങ്ങനെ

മുഖ്യമന്ത്രി പിണറായി വിജയൻ

പൊതുഭരണം, ആസൂത്രണം, പരിസ്ഥിതി, മലിനീകരണ നിയന്ത്രണം, ഐടി, മെട്രോ റെയിൽ, ആഭ്യന്തരം, വിജിലൻസ്, ഫയർ ഫോഴ്സ്, ജയിൽ, മറ്റ് മന്ത്രിമാർക്ക് ഇല്ലാത്ത എല്ലാ വകുപ്പുകളും

കെ രാജൻ - റവന്യു, സർവേ, ലാന്റ് റെക്കോർഡ്സ്, ഭൂപരിഷ്കരണം

റോഷി അഗസ്റ്റിൻ - ജലവിതരണ വകുപ്പ്, ഭൂഗർഭ ജല വകുപ്പ്

കെ കൃഷ്ണൻകുട്ടി - വൈദ്യുതി

എകെ ശശീന്ദ്രൻ - വനം, വന്യജീവി സംരക്ഷണം

അഹമ്മദ് ദേവർകോവിൽ - തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പുകൾ

അഡ്വ ആന്റണി രാജു - റോഡ് ഗതാഗതം, മോട്ടോർ വെഹിക്കിൾ, ജലഗതാഗതം

വി അബ്ദുറഹിമാൻ - കായികം, വഖഫ്, ഹജ്ജ് തീർത്ഥാടനം, റെയിൽവെ

ജിആർ അനിൽ - ഭക്ഷ്യ സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യം, ലീഗൽ മെട്രോളജി

കെഎൻ ബാലഗോപാൽ - ധനകാര്യം, ട്രഷറി, ഓഡിറ്റ്, കെഎഫ്സി തുടങ്ങിയവ

പ്രൊഫ ആർ ബിന്ദു - ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സർവകലാശാലകൾ (കൃഷി, മൃഗസംരക്ഷണം, മെഡിക്കൽ, ഡിജിറ്റൽ സർവകലാശാലകൾ ഒഴികെ), എൻട്രസ് എക്സാം, എൻസിസി, എഎസ്എപി, സാമൂഹ്യനീതി

ചിഞ്ചുറാണി - ക്ഷീരവികസനം, മൃഗസംരക്ഷണം

എംവി ഗോവിന്ദൻ മാസ്റ്റർ - എക്സൈസ്, തദ്ദേശ സ്വയംഭരണം, ഗ്രാമ വികസനം, നഗരാസൂത്രണം, കില

അഡ്വ പിഎ മുഹമ്മദ് റിയാസ് - പിഡബ്ല്യുഡി, ടൂറിസം

പി പ്രസാദ് - കൃഷി, മണ്ണ് സംരക്ഷണം, കാർഷിക സർവകലാശാല, വെയർഹൗസിങ് കോർപറേഷൻ

കെ രാധാകൃഷ്ണൻ - പിന്നോക്ക ക്ഷേമം, ദേവസ്വം, പാർലമെന്ററികാര്യം.

പി രാജീവ് - നിയമം, വ്യവസായം, മൈനിങ് ആന്റ് ജിയോളജി, ഹാന്റ്ലൂം ആന്റ് ടെക്സ്റ്റൈൽ, ഖാദി ആന്റ് വില്ലേജ് ഇന്റസ്ട്രീസ്, കയർ, കശുവണ്ടി, പ്ലാന്റേഷൻ ഡയറക്ടറേറ്റ്

സജി ചെറിയാൻ - ഫിഷറീസ്, സാംസ്കാരികം, ചലച്ചിത്ര വികസന കോർപറേഷൻ, യുവജനകാര്യം

വി ശിവൻകുട്ടി - പൊതുവിദ്യാഭ്യാസം, തൊഴിൽ, ഫാക്ടറീസ് ആന്റ് ബോയ്‌ലേർസ്, ഇന്റസ്ട്രിയൽ ട്രൈബ്യൂണൽ

വിഎൻ വാസവൻ - സഹകരണം, രജിസ്ട്രേഷൻ

വീണ ജോർജ് - ആരോഗ്യം, കുടുംബ ക്ഷേമം, മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കൽ സർവകലാശാല, ആയുഷ്, ഡ്രഗ്സ് കൺട്രോൾ, വനിതാ ശിശു ക്ഷേമം.

Follow Us:
Download App:
  • android
  • ios